ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനപ്രകാരം, ഡീസല്‍, പെട്രോള്‍, പാചക വാതക വിലവര്‍ദ്ധനവിനെ തിരെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം : ഇന്ധന വില ഇന്നും കൂട്ടി. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതു കൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില കൂടുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഇന്ധനവില വര്‍ധനവിനെതിരെ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേ ധം ഇന്ന് നടക്കും. സംയുക്ത കിസാന്‍ മോര്‍ ച്ചയുടെ ആഹ്വാനപ്രകാരം, ഡീസല്‍, പെട്രോള്‍, പാചക വാതക വിലവര്‍ദ്ധനവിനെതിരെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാജ്യവ്യാപ കമായി പ്രതി ഷേധം സംഘടിപ്പിക്കും.
സ്‌കൂട്ടറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്ടറുകള്‍, കാറുകള്‍, ബസുകള്‍, ട്രക്കുകള്‍, കൂടാതെ ഒ ഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയുമായെത്തിയായിരിക്കും പ്രതിഷേധക്കാര്‍ നിയുക്ത പൊ തു സ്ഥലങ്ങളില്‍ പ്രതിഷേധിക്കുക. അടിയന്തര പ്രാബല്യത്തില്‍ ഇന്ധന വില പകുതിയായി കുറ യ്ക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യം.