‘ഇന്ത്യയുടെ സ്വന്തം ഓസ്‌കാര്‍ സിന്റലര്‍’

അഖില്‍-ഡല്‍ഹി.

‘ഇതാ മനുഷ്യന്‍, …ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല,…’

കല്‍ത്തളത്തില്‍ നിന്നും പുറത്തേക്കുവന്ന ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. ‘അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിരിക്കട്ടെ…’
ബൈബിളിന്റെ പൂര്‍ത്തീകരണംപോലെ ചരിത്രം നിറവേറുകയായിരുന്നോ..? യൂദയ എന്ന ഇസ്രായേല്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. വിശ്വത്തിന്റെ വിദൂര കോണുകളിലേക്കു ചിതറപ്പെട്ട യഹൂദജനം അനുഭവിച്ച പീഡനങ്ങള്‍ മനുഷ്യചരിത്രത്തിലെ മറ്റൊരു മഹാദുരന്തമായി. ഓര്‍മ്മകളെപ്പോലും നടുക്കുവയാണ് അവയിന്നും. ഗ്യാസ് ചേമ്പറുകളിലും കോസന്‍ട്രേഷന്‍ ക്യാമ്പുകളിലും രോഗത്താലും പീഡനങ്ങളാലും പട്ടിണിക്കിട്ടും, മനുഷ്യത്വരഹിതമായ ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയും നാസികള്‍ കൊന്നൊടുക്കിയ യഹൂദരുടെ സംഖ്യ ആറുദശലക്ഷത്തോളം വരും. യഹൂദനായിരുന്ന കാള്‍ മാര്‍ക്‌സിന്റെ അനുയായികള്‍പോലും യൂദരോട് ദയ കാട്ടിയില്ല. 1948-ല്‍ ഇത്തെ ഇസ്രായേല്‍ രൂപപ്പെടുമ്പോള്‍ ലോകത്തിന്റെ നാനാകോണുകളില്‍ നിന്നും അഭിനവ കാനാന്‍ ദേശത്തിലേക്ക് കഷ്ടപ്പാടു നിറഞ്ഞ അഭയാര്‍ത്ഥിപ്രവാഹം, മറ്റൊരു പുറപ്പാടിനെ ഓര്‍മ്മിപ്പിച്ചു. പക്ഷേ പിന്നീട് ഇസ്രായേല്‍ എന്ന കാനാന്‍ ദേശത്ത് തേനും പാലുമൊഴുകിയില്ല. ഇസ്രായേല്‍ അനാദികാലം മുതലേ മനുഷ്യ
രക്തം ചിന്തിയ രാജ്യമാണ്. ഇത്രയധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു ജനതയും ലോക ചരിത്രത്തില്‍ ഇല്ല.

ഡല്‍ഹി ജൂത സിനഗോഗ് അധികാരി റബ്ബി.ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍

ഡല്‍ഹി സിനഗോഗിലെ റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ ഇന്ത്യയെന്ന തന്റെ രണ്ടാമത്തെ ഭവനത്തെപ്പറ്റി സംസാരിക്കുന്നു. ഗാന്ധിജിയുടെ ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് ഏറെ അഭിമാനമാണുള്ളത്,
നാസികളുടെ പീഡനകാലത്ത് യഹൂദര്‍ പീഡിപ്പിക്കപ്പെടാത്ത, വംശവിദ്വേഷത്തിന് ഇരയാകാത്ത ഒരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണ്, ഇന്ത്യമാത്രമാണ്. മാത്രമല്ല ആയിരത്തോളം അഭയാര്‍ത്ഥികളായ യൂദ കുട്ടികളെ രക്ഷിച്ച ചരിത്രവും ഇന്ത്യയ്ക്കുണ്ട്.

നമ്മുടെ ഓസ്‌കാര്‍ ഷിന്‍ഡലര്‍:

യഹൂദനായ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബഗിന് ഏഴ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രമാണ് ‘സിഡ്‌ളേഴ്‌സ് ലിസ്റ്റ്.’ നാസികളുടെ കാലത്ത് രണ്ടായിരത്തോളം യൂദരെ നാസികളില്‍ നിന്നും രക്ഷിച്ച മനുഷ്യസ്‌നേഹി ഓസ്‌കാര്‍ സിന്‍ഡറിന്റെ കഥപറയുന്നതാണ് ചിത്രം. ആ ചിത്രത്തിലെ നായകനോട് താരതമ്യപ്പെടുത്താവുന്ന ഒരു നാട്ടുരാജാവ്  ബ്രീട്ടീഷ് ഇന്ത്യയിലുമുണ്ടായിരുന്നു. ആയിരത്തിലധികം യഹൂദ-ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അഭയം നല്‍കിയ മഹാരാഷ്ട്രയിലെ ജാം നഗറിലെ (ഇന്നത്തെ ഗുജറാത്തിലെ) നാട്ടുരാജാവ് മഹാരാജ് ദിഗ്വിജയ്‌സിംഗ് രജ്ഞിത് സിംഗ് ജഡേജ.
1939-ല്‍ സെപ്തംബര്‍ 17-ന് ജോസഫ് വസോറോവിച്ച് സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ (യൂണിയന്‍ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്രിക്ക്) പോളണ്ടിന്‍രെ പതുതി ആക്രമിച്ച് കൈയ്യേറി. ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റലറിന്റെ നേതൃത്വത്തില്‍ രണ്ടാം റീച്ച് അധികാരത്തിലേറിയ കാലം  ഓക്ടോബര്‍ 1-ന് നാസികള്‍ പോളണ്ടിനെ ആക്രമിച്ചു പോളണ്ടിന്റെ പടിഞ്ഞാറ് ഭാഗവും കയ്യേറി. പോളണ്ട് എന്ന രാജ്യം ലോക ഭൂപടത്തില്‍ നിന്നും ഇല്ലാതാക്കുകയയിരുന്നു ലക്ഷ്യം. തുടക്കത്തില്‍ നാസികളും ചെമ്പടയും തമ്മില്‍ പരസ്പരം ആക്രമിക്കില്ല എന്ന രഹസ്യ ധാരണയും ഉണ്ടായിരുന്നു എന്നും ചരിത്രകാരന്മാര്‍ സംശയിക്കുന്നു.

Also read:  Saudi - News - Rare plant cultivated in Saudi Arabia
ഗുജറാത്തിലെ ബാലാഛടിയിലെ പോളിഷ് അനാഥ കുട്ടികള്‍.

1942-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടു, ലോക രാജ്യങ്ങളിലെല്ലാം യുദ്ധത്തിന്റെ കെടുതിയും വറുതിയും അനുഭവിക്കുന്ന കാലം. ഒളിവില്‍ കഴിഞ്ഞ പോളണ്ടിന്റെ പ്രധാനമന്ത്രിയും, സൈനീക മേധാവിയുമനായ ജനറല്‍ വളാഡിസ്ലാവ് സിക്കോര്‍സ്‌ക്വി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് കത്തെഴുതി അഭ്യര്‍ത്ഥിച്ചു. ‘പോളണ്ടില്‍ നിന്നും റഷ്യയിലേക്ക് നാടുകടത്തിയ പട്ടിണി കിടന്ന് മരിക്കാറായ ആയിരത്തിലധികം പോളിഷ് കുട്ടികളുടെ ജീവന്‍ രക്ഷിക്കണം. നാസികള്‍ കൊന്നൊടുക്കിയവരുടെ മക്കളും അക്കൂട്ടത്തിലുണ്ട്. 2-വയസ്സ് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളാണ്, പോളണ്ടിന്റെ ഭാവിയും,  നിധിയുമാണവര്‍, അവരെ ഏറ്റെടുക്കാന്‍ തയ്യാറുള്ള ഏതെങ്കിലും രാജ്യത്തേയ്ക്ക് അവരെ സുരക്ഷിതരായി അയക്കണം. റഷ്യയില്‍ നിന്നും ആയിരം കുട്ടികളുമായി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ച അഭയാര്‍ത്ഥി കപ്പലിനുള്ളില്‍ പട്ടിണി കിടന്നു ജീവന്‍ മാത്രം ബാക്കിയായ ഞങ്ങളുടെ കുട്ടികളുണ്ട്.’

ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്നും അഭയാര്‍ത്ഥി കപ്പലിനെക്കുറിച്ച് അറിവ് ലഭിച്ച ഗുജറാത്തിലെ ജാം നഗര്‍ മഹാരാജാവ് ദിഗ്വിജയ്‌സിംഗ്ജി രജ്ഞിത്സിംഗ്ജി ജഡേജ പോളിഷ് അനാഥബാല്യങ്ങളുടെ രക്ഷകനായി. ബ്രിട്ടീഷ് ഇംപീരിയല്‍ വാര്‍ കൗണ്‍സില്‍ അംഗവും, ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ സമിതിയിലെ സംഘാടകനുമായിരുന്നു ജാംനഗര്‍ രാജാവ്.
‘ജാംനഗര്‍ കി ബാപ്പു’, (പിതാവ്) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം നേരിട്ടെത്തി ഗുജറാത്തിലെ ജാം നഗറില്‍ തന്റെ ഭരണ പ്രദേശത്തെ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ കുട്ടികളെ സ്വീകരിച്ചു. അവര്‍ക്കായി ഗുജറാത്തിലെ ബാലഛടിയിലെ തന്റെ സ്വകാര്യ ഭൂമിയില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു. സ്‌കൂള്‍ സ്ഥാപിക്കാനായി തന്റെ ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും, നാസികള്‍ കൊന്നുതള്ളാതിരിക്കാന്‍ റഷ്യയിലേക്കും സൈബിരിയിലേക്കും ഒളിച്ചു കടത്തിയ ജൂതകുട്ടികളുമായിരുന്നു അവരില്‍ അധികവും. 1942-ല്‍ സൈബീരയില്‍ നിന്നും കരമാര്‍ഗം കുട്ടിഅഭയാര്‍ത്ഥികളും അവരെ സംരക്ഷിച്ച പോളിഷ് വനിതകളും ഇറാനിലെത്തി അവിടെനിന്നും കപ്പലില്‍ യാത്രതിരിച്ചു. യാത്രാമധ്യേ പിന്നിട്ട പല തീരത്തും അവര്‍ അഭയം ചോദിച്ചു, ആരും സഹായിച്ചില്ലെന്നു മാത്രമല്ല തങ്ങളുടെ സമുദ്രാതിര്‍ത്തി വിട്ടുപോകാന്‍ താക്കീതും കൊടുത്തു.

ഓസ്‌കാര്‍ ഷിന്‍ഡലര്‍  മഹാരാജ് ദിഗ്വിജയ്‌സിംഗ് രജ്ഞിത് സിംഗ് ജഡേജ.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ അന്ത്യത്തോട് അടുക്കുന്ന സമയമായിരുന്നു. പണവും ഭക്ഷ്യവസ്തുക്കളുമെല്ലാം യുദ്ധരംഗത്തേക്ക് വഴിതിരിച്ചു വിട്ടതിനാല്‍ രാജ്യം വറുതിയുടെ വക്കിലായിരുന്നു. ഈ അവസ്ഥയിലാണ് നാസികളുടെ ഗ്യാസ് ചേമ്പറുകളെയും കൊലക്കളങ്ങളെയും പിന്നിട്ടെത്തിയ പോളണ്ടിന്റെ ഭാവി വാഗ്ദാനങ്ങളെ ഇന്ത്യ കൈയ്യേറ്റുവാങ്ങിയത്. യുദ്ധാനന്തരം അവരില്‍ പലരും പോളണ്ട്, ഇംഗ്ലണ്ട്, അമേരിക്ക, ക്യാനഡ, ഇസ്രായേല്‍ എന്നിവിടങ്ങളിലുള്ള യഹൂദര്‍ ദത്തെടുത്തു. അവരില്‍ 200 ലധികം പേര്‍ ഇന്നും വിവിധ ലോകരാജ്യങ്ങളില്‍ ജിവിച്ചിരിക്കുന്നു. മുതിര്‍ന്നതിനുശേഷമാണ് അവരില്‍ പലരും ജീവിച്ചിരിക്കുന്ന തങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും നേരില്‍ കാണുന്നത്. ജീവിന്‍ രക്ഷിച്ച ജാംനഗര്‍ രാജാവിന്റെ മകളെ കാണാന്‍ അവരില്‍ ഏതാനും പേര്‍ രണ്ട് വര്‍ഷം മുമ്പ് ഗുജറാത്തിലെ ബാലാഛടിയിലെ രാജകൊട്ടാരത്തിലെത്തിയിരുന്നു. പോളണ്ട് തസ്ഥാനമായ വാര്‍സോയില്‍ ഈ കുട്ടികളുടെ രക്ഷകനായ മഹാരാജ ദിഗ്വിജയ്‌സിംഗിന്റെ പേരില്‍ ഒരു തെരുവും, സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. പോളീഷ് ഭാഷയില്‍ മഹാരാജാവിനെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read:  വീട്ടിലിരുന്ന് ഡോക്ടറെ കാണാം പദ്ധതി വന്‍ വിജയമെന്ന് ആരോഗ്യമന്ത്രി

യഹൂദര്‍ ഇന്ത്യന്‍ ചരിത്രം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയവരാണ് ഇന്ത്യയിലെ യഹൂദര്‍. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഏകദേശം ഒരു ലക്ഷത്തോളം  യഹൂദര്‍ ഇന്ന് ഇസ്രായേലിലുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ആദ്യത്തെ യൂദകുടിയേറ്റം നടതായി ചരിത്രരേഖകളുണ്ട്.
ഇന്നത്തെ കൊങ്കണ്‍ പ്രദേശമാണ് അത്. മികച്ച സമുദ്ര സഞ്ചാരികളായിരുന്നു യഹൂദര്‍. കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരായിരുന്നു ആദ്യം ഇന്ത്യയില്‍ വന്നത്. കപ്പല്‍ നിര്‍മ്മിക്കാനുള്ള കേരളത്തില്‍ നിന്നുള്ള മികച്ച തരം തേക്ക് മരങ്ങള്‍ക്കൊപ്പം,  മസാലകൂട്ടുകളും മഹാരാഷ്ടയിലെത്തി കടല്‍ കടന്ന് ജറുസലേമിലെത്തിയത് അങ്ങനെയാണ്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന ബാബിലോണ്‍ (ഇന്നത്തെ പുരാതന ഇറാക്കിലെ) രാജാവ് നെബുക്കദ്‌സേനറിന്റെ കൊട്ടാരത്തില്‍ നിന്നും ലഭിച്ച തേക്ക് തടിയുടെ കാലപ്പഴക്കം അയ്യായിരത്തിലധികം വര്‍ഷമാണ്. കേരളത്തില്‍ കാണുന്ന ഇനം മരങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗുജറാത്ത്, ബോംബെ, പൂനെ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കുടിയേറിയ ഇസ്രായേലി യഹൂദര്‍ താമസമാക്കിയത്. ഏകദേശം അയ്യായിരത്തോളം യഹൂദര്‍ ഇന്ന്  ഇന്ത്യയുടെ നാനാഭാഗത്തുമുണ്ട്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ പ്രദേശത്തുള്ള മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ ‘ബനേ യഹൂദര്‍’ ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നാണ്.

ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ഏക സിനഗോഗാണ് ഡല്‍ഹിയിലേത്. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപമുള്ള ഹുമയൂണ്‍ റോഡിലെ രണ്ടാം നമ്പര്‍ കെട്ടിടമാണ് ‘ജൂത ഹെം സിനഗോഗ്’ എന്ന പേരില്‍ അറിയപ്പെടുന്ന ജൂതപ്പള്ളി. 1956-ല്‍ സ്ഥാപിതമായതാണ്.
ഡല്‍ഹിയിലെ ജൂത മതസ്ഥര്‍ക്ക് മാത്രമല്ല, ഡല്‍ഹിയിലെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ യഹൂദരായ ജോലിക്കാര്‍, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷനുകളിടെ ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍ എന്നിവരും വെള്ളിയാഴ്ച തോറും സാബത്ത് ദിനത്തില്‍ ആരാധയ്‌ക്കെത്തുന്നത് ഈ സിനഗോഗിലാണ്. സിനഗോഗ് നിര്‍മ്മിക്കാന്‍ ധനസഹായം ചെയ്തവരുടെയെല്ലാം പേരുവിവരങ്ങള്‍ പള്ളിയുടെ പുറത്തെ ഭിത്തിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘മറ്റ് സിനഗോഗുകളെ സംബന്ധിച്ച് ഡല്‍ഹി സിനഗോഗിന്റെ സവിശേഷത യദൂരെ കൂടാതെ മറ്റ് മതസ്ഥര്‍ക്കും ഈവിടെ പ്രവേശിക്കാം, ഇവിടെ  ആരാധനയില്‍ പങ്കെടുക്കാം. എന്നാല്‍ ആരെങ്കിലും ജൂതമതത്തിലേക്ക് മതംമാറണം എന്നു പറഞ്ഞാല്‍ ഞാന്‍ അനുവദിക്കില്ല.’ റബ്ബി മലേക്കര്‍ പറയുന്നു, ‘ഓരോരുത്തരും അവരുടെ ജനിച്ച മതത്തില്‍ തന്നെ വിശ്വസിക്കണം. എന്നാല്‍ മറ്റുമതങ്ങളെക്കുറിച്ച് അറിയണം അവയിലെ നന്മയെ സ്വാംശീകരിക്കണം. അവരുമായി നല്ല ആശയ സംവാദത്തില്‍ ഏര്‍പ്പെടുകയും വേണം.’
പഴയ നിയമത്തില്‍ മോശ നിര്‍ദ്ദേശിച്ചപോലെ ശാബത്ത് ആചാരണത്തിനു ശേഷം, യഹൂദന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉപവാസ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഭക്ഷിക്കേണ്ട പ്രത്യേകയിനം നാരങ്ങ ഇസ്രായേലില്‍ നിന്നും കൊണ്ട് വന്ന് സിനഗോഗിന്റെ പരിസരത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതുപോലെ അചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മലയാളികളുടെ കറിവേപ്പില പോലെ ഒരു ചെടിയും അദ്ദേഹം വിശുദ്ധ നാട്ടില്‍ നിന്നും കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Also read:  ഒരു നൂറ്റാണ്ടിനിടെ ഒക്ടോബറില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് തുലാവര്‍ഷം; കേരളത്തില്‍ മഴ ശരാശരിക്ക് മുകളില്‍
പോളണ്ട് തലസ്ഥാനം വാര്‍സോയിലെ മഹാരാജാ ചത്വരത്തില്‍ ദിഗ് വിജയ് രജ്ഞിത് സിംഗിന് ആദരവ് അര്‍പ്പിക്കുന്ന പോളിഷ് പാര്‍ലമെന്റ് അംഗങ്ങള്‍.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും വിവിധ മതാന്തര സംവാദവേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് റബ്ബി മലേക്കര്‍, പ്രത്യേകിച്ച് ഡല്‍ഹി അതിരൂപത നടത്തുന്ന മതാന്തര സംവാദ വേദികളില്‍ യഹൂദമതത്തെ പ്രതിനിധീകരിക്കുന്നത് റബ്ബിയാണ്.
എല്ലാ മതങ്ങളെക്കുറിച്ചും പാണ്ഡിത്യമുള്ള റബ്ബി പഴയ നിയമം, യൂദന്മാര്‍ക്കുള്ള ഹീബ്രൂ സംഹിതയായ തോറ, സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ്, ഖുറാന്‍, ഭഗവത് ഗീത എന്നിവയെക്കുറിച്ചും, ബൈബിള്‍ പുതിയ നിയമം എന്നിവയെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ട്. പല മത സമ്മേളനങ്ങളിലും ബൈബിള്‍, ഖുറാന്‍ ക്ലാസുകളെടുക്കാറുമുണ്ട്. ഇന്തൃന്‍ സംസ്‌കാരത്തെയും വസുധൈവ കുടുംബകമെന്ന ആര്‍ഷഭാരത സങ്കല്‍പ്പത്തിലും ഏറെ മാനിക്കുന്ന വ്യക്തിയാണ്.
ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന റബ്ബി മല്‍ക്കര്‍, കേന്ദ്ര മതന്യൂനപക്ഷ കമ്മീഷനിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നു മല്‍ക്കര്‍. ഭാര്യ സാമൂഹ്യപ്രവര്‍ത്തക. മക്കള്‍ ഷുലാമിത് ഹീബ്രു അധ്യാപികയാണ്, മകന്‍ നോയല്‍.
ഇന്ത്യയിലെ യൂദന്മാര്‍ പതിമൂന്നാം നൂറ്റാണ്ടില്‍ കൊച്ചിയിലെത്തിയവരും, പതിനേഴാം നൂറ്റാണ്ടില്‍ ബോംബെയിലെത്തിയവരുടെയും പിന്‍മുറക്കാരാണ് ഇന്ന്  ഈ പ്രദേശത്തുള്ളത്. കൊച്ചിയിലെ അവസാനത്തെ യഹൂദനും ജറുസലേമിലേക്ക് ഏതാനും വര്‍ഷം മുമ്പ് കുടിയേറി.
നോബല്‍ സമ്മാനം നേടിയവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ യഹൂദരായിരിക്കും മുന്നില്‍.
ലോത്തിന്റെ ഏതു പുതിയ കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ ഒരു യഹൂദന്റെ തല പ്രവര്‍ത്തിച്ചിട്ടുണ്ടാകും. യഹൂദന്റെ ബുദ്ധി വൈഭവത്തിലും കാര്യപ്രാപ്തിയിലും വിശ്വസിക്കുന്ന റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ പറയുന്നു ‘ഹിറ്റ്‌ലര്‍ വന്നു പോയി, ഹമാസ് വന്നു പോയി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ഇന്നും ലോകത്തെ അമ്പരപ്പിച്ച് ജീവിക്കുന്നില്ലേ.’

വാല്‍ക്കഷണം:

അഭയാര്‍ത്ഥികള്‍ക്കും അശരണര്‍ക്കും മുന്നില്‍ ഒരിക്കലും കാരുണ്യത്തിന്റെ വാതായനങ്ങള്‍ അടയ്ക്കാത്ത ഒരു രാജ്യം, ഇന്ന് ഇസ്ലാം മതത്തില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം പൗരന്മാരെ പാര്‍പ്പിക്കാന്‍ ജയിലറകള്‍ പണിയുകയാണ്.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »