ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സി ഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു
കൊച്ചി: ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പ നിയുടെ പ്രിമിയം സെഡാനായ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് ഇ രുപതു ലക്ഷം എന്ന എണ്ണത്തിലേക്ക് ഔപചാരികമായി പുറത്തിറങ്ങി. ചടങ്ങില്‍ ഏഷ്യന്‍ ഹോണ്ട മോട്ടോര്‍ ലിമിറ്റഡ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹിറോഷി ടൊകുടകേ, ഡയറക്ടര്‍ കടുഷിറോ ക നെഡ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലെ പ്രിമിയം കാറുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് 1997 ഡിസംബറില്‍ ഹോണ്ട ഇന്ത്യയില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്.