ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കാൻ വൈദ്യുതി മന്ത്രി എം.എം. മണി ഒന്നരക്കോടി രൂപ അനുവദിച്ചു. ഹൃദ്രോഗ ചികിത്സ കൂടുതൽ വിപുലമാക്കാനാണ് കാത്ത് ലാബ് ഒരുക്കുന്നത്.
ആഞ്ചിയോപ്ലാസ്റ്റി, ആഞ്ചിയോഗ്രാം ടെസ്റ്റുകളും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തും. ബൈപ്പാാസ് ശസ്ത്രക്രിയക്ക് ആവശ്യമായ തീയേറ്ററും സ്ഥാപിക്കും. യന്ത്രസംവിധാനങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. മെഡിക്കൽ കോളേജിന് 10 കോടി രൂപ നേരത്തെ വൈദ്യുതി വകുപ്പിൽ നിന്നു മന്ത്രി എം.എം. മണി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. കോവിഡ് 19 ന്റെ പരിശോധനകായി വൈറോളജി ലാബും സ്ഥാപിച്ചു. ഡൽഹിയിൽ നിന്ന് ഐ.സി.എം.ആറിന്റെ പ്രഅനുമതി കിട്ടിയാൽ ടെസ്റ്റുകൾ ആരംഭിക്കും.
ഇടുക്കി മെഡിക്കൽ കോളേജിന് സർക്കാർ അനുവദച്ച 500 കോടിയിൽ പരം രൂപ ഉപയോഗിച്ച് കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. ഡയാലിസിസ് യൂണിറ്റും വൈറോളജി ലാബും കാത്ത് ലാബും ആരംഭിക്കുന്നതോടെ മെഡിക്കൽ കേളേജിന്റെ വികസനത്തിന് വേഗത വർദ്ധിക്കുമെന്ന് അധികൃതർ പറഞ്ഞു.
