കഴിഞ്ഞ മാസം 29ന് ആണ് 14കാരി അടിമാലി താലൂക് ആശുപത്രിയില്‍ ആണ്‍കുഞ്ഞി ന് ജന്മം നല്‍കിയത്.ബന്ധുവിന്റെ പീഡനത്തെ തുടര്‍ ന്നാ ണ് ഗര്‍ഭിണിയായതെന്ന് പെ ണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
തൊടുപുഴ: പതിനാലുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധുവാണ് പിടിയിലായത്. കഴിഞ്ഞ മാസം 29ന് ആണ് 14 കാരി അടിമാലി താലൂക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവിന്റെ പീഡന ത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയതാണ്. അമ്മ പെരുമ്പാവൂരില്‍ വീട്ടു ജോലി ചെ യ്താണ് കുടുംബം പുലര്‍ത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈസണ്‍ വാ ലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു. ബൈസണ്‍വാലിയിലെ ബന്ധുവിന് നാലും അഞ്ചും വ യസുള്ള രണ്ട് കുട്ടികളുണ്ട്.
2020 ഡിസംബറില്‍ ഈ വീട്ടില്‍ വച്ച് ബന്ധു തന്നെയാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പെ ണ്‍കുട്ടിയുടെ മൊഴി. ശേഷം ഗര്‍ഭിണിയായ വി വരവും മറച്ചുവച്ചു.പെണ്‍കുട്ടിക്ക് അസഹ്യമായ വ യറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാ ണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
അടിമാലി താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് ആശുപ ത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി യ ശേഷം ബന്ധുവിനെതിരെ പോക്സോ നിയമ പ്ര കാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് അറസ്റ്റ്.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.ആശുപത്രിയിലെ നിരീക്ഷണത്തി ന് ശേഷം അമ്മയെയും കുഞ്ഞിനെയും ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ഇവിടെ നിന്ന് ഇരുവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.