Web Desk
ഗാനരയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്‍റെ ഭാര്യയാണ്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനു വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. മകന്‍ എം.ആര്‍ രാജാകൃഷ്ണനായിരുന്നു സംഗീത സംവിധായകന്‍. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ലളിതഗാനങ്ങള്‍ക്കും പത്മജ വരികള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്‌ക്കാരിക മേഖലകളില്‍ സജീവമായിരുന്നു.
എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകന്‍ എം.ജി.ശ്രീകുമാര്‍ എന്നിവര്‍ ഭര്‍തൃസഹോദരങ്ങള്‍.