സെസിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസി ക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അവര്‍ കോടതിയില്‍ നിന്ന് മുങ്ങുകയായി രുന്നു
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുങ്ങി. ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റി ന്റെ മുന്നിലാണ് അഭിഭാഷകര്‍ക്കൊപ്പം സെസി സേ വ്യര്‍ ഹാജരായത്. സെസിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസി ക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അവര്‍ കോടതിയില്‍ നിന്ന് മുങ്ങുക യാ യിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത്. പകരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ കോടതിയിലാണ് എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ഉണ്ടെന്ന് അറിഞ്ഞ പ്പോള്‍ കോടതിയ്ക്ക് പിന്നിലെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി പോവുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി അഭിഭാഷകയായി തട്ടിപ്പ് നടത്തുകയായി രുന്നു സെസി. ഇവരെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് സെസിയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. സെസി അംഗത്വം നേടാന്‍ നല്‍ കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പ രാതിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോള്‍ നമ്പറാണ് അംഗത്വമെടുക്കുമ്പോള്‍ നല്‍ കിയതെന്ന് ബാര്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 15ന് ഇതുസംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ബാര്‍ കൗണ്‍സില്‍ അന്വേഷ ണം ആരംഭിച്ചത്. സെസിയോട് സംഭവത്തില്‍ 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. തുടര്‍ന്ന് അസോസിയേഷ നില്‍ നിന്നും പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.