സ്വപ്ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരെ കേസ്. സം സ്ഥാന പട്ടികജാതി വര്‍ഗകമ്മീഷന്‍ ആണ് കേസെടുത്തിരിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയിലാ ണ് കേസ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരെ കേസ്.സംസ്ഥാന പട്ടികജാതി വര്‍ഗ കമ്മീ ഷന്‍ ആണ് കേസെടുത്തിരി ക്കു ന്നത്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയി ലാണ് കേസ്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കു മെന്ന് അറിയിച്ചു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായി, ജില്ലാ കലക്ടര്‍, എസ്പി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സ്വപ്ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒയാണ് ഹൈറേഞ്ച് റൂറല്‍ ഡെവ ലപ് മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്). സ്ത്രീശാക്തീകരണം, സിഎസ്ആര്‍ ചുമ തലകള്‍ നല്‍കിയാണ് എച്ച്ആര്‍ഡിഎസി ല്‍ നിയമിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എച്ച്ആര്‍ഡിഎസ്.
സ്വപ്ന സുരേഷിന്റെ ജോലി സംബന്ധിച്ചാണ് എച്ച്ആര്‍ഡിഎസ് വാര്‍ത്തകളില്‍ നി റഞ്ഞത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡ യറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചിരിക്കുന്നത്.