നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു ഹര്‍ജി നല്‍കിയത്.
കൊച്ചി : അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിനിടെ ജയിലിലായ നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന് ആവശ്യ പ്പെട്ട് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡി വിഷന്‍ ബെഞ്ച്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് നിമിഷയുടെ മാതാവ് ബിന്ദു ഹര്‍ജി പിന്‍വലിച്ചു.
സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. നിമിഷയെയും കുഞ്ഞിനെയും തിരികെ യെത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു ഹര്‍ജി നല്‍കിയത്. നിമിഷയ്ക്ക് ഇപ്പോള്‍ തീവ്രവാദികളുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ ഇവര്‍ പ റയുന്നു. അഫ്ഗാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന് ആ വശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിക്കുകയായിരു ന്നു.
ജയില്‍വാസത്തിനിടെ നാട്ടിലേക്ക് വരാനുള്ള ആഗ്രഹം നിമിഷാ ഫാത്തിമ പ്രകടിപ്പിച്ചിരുന്നു. എ ന്നാല്‍ രാജ്യസുരക്ഷയെ കരുതി തിരികെയെത്തി ക്കാന്‍ സാദ്ധ്യമല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതിന് പിന്നാലെ നിമിഷയെ തിരികെയെത്തിക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. ഇതോടെയാണ് ബിന്ദു ഹൈക്കോട തി യെ സമീപിച്ചത്.