‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരള ത്തിന്റെ ദൈവം’- എന്നാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സിലെ വരികള്‍. ഇതിനെ പരിഹസി ച്ചാ ണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്
മലപ്പുറം: വൈക്കത്തൂര്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് കോ ണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ‘പച്ചരി വിജയന്‍’ എ ന്നാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രിയെ ബല്‍റാം പരാമര്‍ശിച്ചിരിക്കുന്നത്. ‘ആരാ ണ് ദൈ വമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’- എന്നാ ണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സിലെ വരികള്‍. ഇതിനെ പരിഹസിച്ചാണ് ബല്‍റാം രം ഗത്തെത്തിയിരിക്കുന്നത്.
‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.’, ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിനു മുന്നിലെ ഫ്‌ളക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ഫെയ്‌സ് ബുക്കില്‍ ബല്‍ റാമിനു പിന്തുണച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ മതത്തിലേക്ക് ചുരു ങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്ക് പടരും.’ അതിലൊരാളുടെ പരിഹാസം. എന്നാല്‍ പേരിനു പോ ലും ഫ്‌ളക്‌സ് വെയ്ക്കാന്‍ അനുഭാവികളില്ലാത്ത ബല്‍റാമിന് അസൂയ ആണെന്നാണ് ഇടത് അനുഭാ വി കമന്റ് ചെയ്തിരിക്കുന്നത്.
ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിക്ക് അടുത്താണ് ഫ്‌ളക്‌സ് സ്ഥാപിച്ചതായി ഫോട്ടോയില്‍ കാണുന്ന ത്. ഈ ചിത്രം മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.