ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനവുമായി സിഐടിയു. അധികാ രം എന്നുമുണ്ടാവു മെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെ ക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. ഞങ്ങളും കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രി യായത്
തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനവുമായി സിഐടിയു. അധി കാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാര്‍ പറഞ്ഞു. ഞങ്ങളും കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയ പ്പോള്‍ ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്നു. ശമ്പളം നല്‍കാന്‍ കഴിവില്ലെങ്കില്‍ സിഎംഡി ബിജു പ്രഭാ കര്‍ രാജിവെക്കണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രത്യക്ഷ സമരത്തി ലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്താല്‍ പൈസ വരു മോയെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരിഹാസം.
കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉറപ്പാക്കേണ്ട ചുമതല മന്ത്രിക്കുമുണ്ട്. കേരളത്തിലെ മറ്റൊരു വകു പ്പുകളിലും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയില്ല. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഇടപെട്ട് ശ മ്പളം വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
ഈ ആഘോഷവേളയില്‍പ്പോലും, ഈ മാസം 15 കഴിഞ്ഞിട്ടും കഴിഞ്ഞമാസത്തെ ശമ്പളം വിതരണം ചെ യ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ഇടപെടാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. പകരം സമരം ചെയ്താല്‍ ശമ്പളം കിട്ടു മോയെന്നാണ് മന്ത്രി ചോദിച്ചത്. സമരം കേരളത്തില്‍ മാറ്റിവെക്കാന്‍ കഴിയുന്നതല്ല. സമരങ്ങളുടെ ഫല മാണ് ഈ സര്‍ക്കാര്‍ അടക്കമെന്ന് ശാന്തകുമാര്‍ പറഞ്ഞു. അതുകൊണ്ട് മന്ത്രിയുടെ ആ നിലപാട് അംഗീ കരിക്കാനാകില്ല.
ഈ മാസം 15 കഴിഞ്ഞിട്ടും കഴിഞ്ഞമാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ഇടപെ ടാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. പകരം സമരം ചെയ്താല്‍ ശമ്പളം കിട്ടുമോയെന്നാണ് മന്ത്രി ചോദിച്ചത്. സമ രം കേരളത്തില്‍ മാറ്റിവെക്കാന്‍ കഴിയുന്നതല്ല. സമരങ്ങളുടെ ഫലമാണ് ഈ സര്‍ക്കാര്‍ അടക്കമെന്ന് ശാ ന്തകുമാര്‍ പറഞ്ഞു.
ശമ്പളവിതരണത്തിനായി 30 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 84 കോടി രൂപയാണ് ശമ്പള വിതരണ ത്തിന് വേണ്ടത്. ബാക്കി തുക കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എ ന്നാല്‍ അതിനാവില്ലെന്നും ബാക്കി തുകയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.