ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രസി ഡന്റിനെ വധിക്കുകയായിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസി ഡന്റ് കൊല്ലപ്പെ ട്ടതെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി
അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെ ട്ടു.അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ട തെന്ന് ഇടക്കാല പ്രധാനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശി കളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയതെന്ന് ജോസഫ് പറയുന്നു. മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്നും സംസ്ഥാനത്തിന്റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ച തായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേ ഹം പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ശാന്തരാകണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത സാഹ ചര്യത്തില്‍ മോസ് പ്രസിഡന്റായി തുടരുകയായി രുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യ പ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരയൊണ് പ്രസിഡന്റിന്റെ കൊലപാതകം.