സ്വത്ത് സ്വന്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയ തെന്നും മരണം ‘സര്‍പ്പകോപ’ത്തെ തുടര്‍ന്നാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെ ന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിയെ ആമുഖമായി അറി യിച്ചു
കൊല്ലം : ഉത്ര വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം തുടങ്ങി. ആറാം അഡീഷണല്‍ സെഷന്‍സ് ജ ഡ്ജ് എം മനോജ് മുമ്പാകെയാണ് വാദം ആരംഭിച്ചത്. ഭിന്നശേഷിക്കാരിയായ ഉത്രയുടെ സ്വത്ത് സ്വ ന്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് ശ്രമിച്ചതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിയെ ആമുഖമായി അറിയിച്ചു. ഉത്രയു ടെ മരണം ‘സര്‍പ്പകോപ’ത്തെ തുടര്‍ന്നാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പ്രോസി ക്യൂട്ടര്‍ വാദിച്ചു.
ഉത്രയെ കൊലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ സൂരജ് കരുതലും സ്‌നേഹവും അഭിനയി ക്കുകയായിരുന്നു. ഭര്‍ത്താവിന്റേത് ആത്മാര്‍ഥ സ്‌നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊ ണ്ടാണ് കൊലപ്പെടുത്തുന്നതിനു മുമ്പ് മയക്കുമരുന്ന് കലര്‍ത്തി സൂരജ് നല്‍കിയ പാനീയം ഉത്ര വിശ്വാസത്തോടെ കുടിച്ചത്. ഉത്രയെ ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്ര മിച്ചു. മരണത്തില്‍ നിന്നു രക്ഷപ്പെട്ട ഉത്ര ആശു പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി.
കൊലപാതകം നടപ്പാക്കാനായി പ്രതി പാമ്പിനെ ആയുധമാക്കിയത് പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയാണ് വെളിവാക്കുന്നതെന്ന് പ്രോസി ക്യൂഷന്‍ വാദിച്ചു. പാമ്പുകടിയേറ്റുള്ള മരണം കൊ ലപാതക മാണെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നതു കൊണ്ടാണ് പ്രതി കൊലപാത കത്തിനാ യി പാമ്പിനെ ഉപയോഗിച്ചത്. എന്നാല്‍, സാഹചര്യങ്ങള്‍ കാവ്യനീതി പോലെ പ്രതിയുടെ കുറ്റകൃത്യം പുറത്തു കൊണ്ടുവന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.











