തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം.
ആലപ്പുഴ : തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നുവെന്ന് സി പിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. തെര ഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഇന്ന് ചേര്‍ന്ന യോഗത്തി ലാണ് ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം. ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി എച്ച് സലാമിന് എതിരെ രക്തസാക്ഷി മണ്ഡപത്തില്‍ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയര്‍ന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയില്‍ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി ആയിരുന്ന എച്ച് സലാം ഉള്‍പ്പെടെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എല്ലാം സംസ്ഥാന നേതൃത്വം പരിശോധി ക്കുമെന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ യോഗത്തില്‍ പറഞ്ഞു.











