പാര്‍ട്ടി മതവിശ്വാസത്തിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോ വിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സിപിഎം നിലപാട്. യുക്തിവാദി നിലപാട് സ്വീകരിക്കലല്ല സര്‍ക്കാര്‍ നയമെന്നും ഗോവിന്ദന്‍ വ്യക്ത മാക്കി
തിരുവനന്തപുരം : പാര്‍ട്ടി മതവിശ്വാസത്തിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോ വിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷി ക്കണം എന്നാണ് സിപിഎം നിലപാട്. മ തവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ല. യുക്തിവാദി നിലപാട് സ്വീകരിക്കലല്ല സര്‍ക്കാര്‍ നയ മെന്നും ഗോവിന്ദന്‍ വ്യക്ത മാക്കി.
സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. ജനങ്ങള്‍ ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആര്‍ക്കും ആശങ്കയും വേണ്ട. മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും എംവി ഗോവി ന്ദന്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല, മറിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ച്ചെല്ലുക എന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെ ന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജന ങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടുപോകുക.