ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന് സലര് ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചി ന്റെ ഉത്തരവ്
ന്യൂഡല്‍ഹി : ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന് സലര് ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാ ക്കി. നിയമനം യുജിസി ചട്ടപ്ര കാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കെടിയു വൈസ് ചാന്‍സലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാ സ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്ത് നല്കിയ പരാതിയിലാണ് ഉത്തരവ്. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന സു പ്രീംകോടതിയുടെ സമീപകാല വിധി യുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്.
യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. എന്നാല്‍ സാങ്കേതിക സര്‍വകലാശാല യുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാ റിയത്. ഈ നടപടി ചട്ടലംഘനമാണെ ന്നാണ് കോടതിയുടെ നീരീക്ഷണം.











