വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗ ണ്ടേ ഷനെ(ഐആര്‍ എഫ്) വിലക്കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തേക്കാണ് നിരോധ നം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം
ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) വിലക്കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാ ലയത്തിന്റേതാണ് തീരുമാനം. സംഘടനയുടെ പ്രവര്‍ത്തനം നിയമനവിരുദ്ധമാണെന്ന് ഭീകരവാദ വിരു ദ്ധ ട്രൈബ്യൂണല്‍ ശരിവച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരവാദത്തിന് ഊര്‍ജമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യ ക്തമാക്കുന്നു. ഒന്‍പത് സംസ്ഥാനങ്ങളില്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേരളം, ഗുജറാത്ത്, കര്‍ണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാക്കിര്‍ നായിക്കിന് അനുയാ യികളുള്ളത്. മതം മാറ്റത്തിനും കലാപം സൃഷ്ടിക്കുന്നതിനും ശ്രമിച്ചുവെന്ന ആരോപണവും സാക്കിര്‍ നാ യിക്കിനെതിരെയുണ്ട്.
ഭീകരവാദ പ്രവര്‍ത്തനത്തിനായി വിദേശങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചു എന്ന ആരോപണത്തിന്റെ അ ടിസ്ഥാനത്തില്‍ കൂടിയാണ് ഈ നടപടി. നേരത്തെയും സാക്കിര്‍ നായിക്കിനെതിരെയും ഐആര്‍എഫി നെതിരെയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.