English हिंदी

Blog

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടൈൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു.
കണ്ടൈൻമെൻറ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരമാവധി വീടിനു  പുറത്തിറങ്ങരുത്.
ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും  ഒഴിവാക്കണം.
ഒരു  തരത്തിലുമുള്ള  ഒത്തുകൂടലും  പാടില്ല.
പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ,മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം,  ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍,
തൊണ്ടവേദന , ശരീരവേദന, വയറിളക്കം , ഛർദി, ക്ഷീണം തുടങ്ങിയവ  അനുഭവപ്പെട്ടാൽ ഉടൻ   ആരോഗ്യപ്രവർത്തകരെയോ കൺട്രോൾ റൂം നമ്പർ  ആയ  1077 ലേക്കോ  ദിശയിലോ 1056/0471-2552 056 അറിയിക്കണം.   അവിടെ നിന്നുള്ള നിർദേശ പ്രകാരം  മാത്രം  ആശുപത്രിയിൽ പോകുക.
റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ  മറ്റഗംങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയിൽ   കഴിയണം.
കോവിഡിനൊപ്പം  മറ്റ്  പകർച്ചവ്യാധികളും പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്.  ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ വീടും പരിസരവും  സ്വയം  വൃത്തിയാക്കുകയും കൊതുകിന്റെ  ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Also read:  രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ചു; എസ് പി സിഐ സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്തു ഹൈക്കോടതി