രമേശ് ചെന്നി ത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്സ്ആ പ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഡിസിസി പ്രസിഡ ന്റ് പട്ടിക പുറത്തു വന്നാല്‍ ഉടന്‍ പ്രശ്ന മുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചതോടെ ഇതിന്റെ ഭാഗമായുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ ചാറ്റ് പുറത്ത്. രമേശ് ചെന്നി ത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഡിസിസി പ്രസിഡന്റ് പട്ടിക പുറ ത്തു വന്നാല്‍ ഉടന്‍ പ്രശ്നമുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായി.
ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണമെന്നും പട്ടിക പ്രഖ്യാ പിച്ചാലുടന്‍ കലാപമുണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ബ്രിഗേഡ് ചര്‍ച്ചയാണ് പുറത്തായത്. അന്‍വര്‍ സാദത്ത് എംഎല്‍.എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്ത ലയും ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്.
പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ഗ്രൂപ്പില്‍ ആഹ്വാ നമുള്ളത്. ‘ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേ താക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്ത ണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’,’ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.
വിഡി സതീശനും കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്താനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നേരത്തെ ഡിസിസി പ്രസിഡ ന്റ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടില്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു.