സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.കൂടുതല്‍ നിയന്ത്രണങ്ങ ള്‍ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി യോഗത്തി ല്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാ യി.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗബാധ സ്ഥിരീ കരിച്ചു. ഇതേത്തുടര്‍ന്ന് ഡെന്റല്‍, ഇഎന്‍ടി ഒപികള്‍ അടച്ചു.ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരു ടെ ക്ഷാമം രൂക്ഷമായിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മസി കോളജിലെ വിദ്യാര്‍ത്ഥി കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാര്‍മസി കോളജ് അടച്ചിരിക്കുക യാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷാസംഘത്തിലെ 24 പൊലീസുകാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബ്രറി അടയ്ക്കുകയും കര്‍ശന നിയന്ത്രണങ്ങ ള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരകരിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലും കോവി ഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് മാത്രം 80ലധികം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്കും എറണാകുളം ഡി പ്പോയില്‍ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
പൊലീസുകാര്‍ക്കിടയിലും കോവിഡ് ആശങ്ക നിലനില്‍ക്കുന്നു. ഒരാഴ്ച്ചയ്ക്കിടയില്‍ കൊച്ചിയില്‍ 29 പൊലീ സുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോ ട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീ കരിച്ചു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കും
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ ശനമാക്കിയേക്കും. രോഗവ്യാപനം ചെറുക്കാന്‍ കടുത്ത നടപടി വേണമെന്നാണ് ആരോഗ്യവകു പ്പിന്റെ നിലപാട്. പത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെ ന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറ ഞ്ഞു.