English हिंदी

Blog

facebook_1591614502722_6675715075227155471 (1)
തിരുവനന്തപുരം എംപി ശശി തരൂരും,  സിനിമ സംവിധായികയും എഴുത്തുകാരിയുമായ  മീര നായരും കോളേജ് പഠന കാലത്ത് നാടകത്തിൽ ആന്റണിയും ക്ലിയോപാട്രയും ആയി വേഷമിട്ട പഴയ
ഫോട്ടോയാണ്  സോഷ്യൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് .
സംഭവം നടന്നത് 1980 കാലഘട്ട ത്തിലാണ് അന്ന് മീര നായർ ഡൽഹിയിലെ മിറാൻഡാ  ഹൗസില്ലെ വിദ്യാർത്ഥിനിയും ശശി തരൂർ സെന്‍റ്  സ്റ്റീഫൻസിലെ വിദ്യാർത്ഥിയും. ഈ രണ്ട് കോളേജുകൾ തമ്മിൽ ഒരു ധാരണയുണ്ടായിരുന്നു.നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ നടന്മാരെയും നടിമാരെയും പരസ്പരം നൽകി സഹായിക്കുക എന്ന്. അന്ന് അവർ ഒരുമിച്ചു അഭിനയിച്ച നാടകത്തിലെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പുരത്തു വന്നിരിക്കുന്നത്. കോളേജ് പഠനകാലത്തിനു ശേഷം, ഇരുവരും അവരുടേതായ മേഖലകളിൽ പ്രശസ്തരായി,  മീര സിനിമയിലേക്ക് എത്തി ലോക സിനിമയിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചപ്പോൾ,  തരൂർ യുഎന്നിൽ വരെ എത്തി ലോക പ്രശസ്തി നേടി. പ്രശസ്ത സാമൂഹിക നരവംശശാസ്ത്രജ്ഞയായ സൂസൻ വിശ്വനാഥനെയും ഈ നാടക രംഗത്തിൽ കാണാം.
Also read:  നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍