English हिंदी

Blog

Untitled-1

ടോവിനോ നായകനായ മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത  സംഭവത്തിലാണ് രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
രംഗത്തുവന്നത് .അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി .
ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് സെറ്റ് പൊളിച്ചെതെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് .എ എ ച് പി ജനറൽ സെക്രെട്ടറി എന്ന്
പരിചയപ്പെടുത്തിയ ആൾ ഫേസ് ബുക്കിൽ ഈക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നു .
സെറ്റ് നിർമ്മിക്കപ്പെട്ടപ്പോൾ ഏതു മതവികാരമാണ് ഇവിടെ വൃണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു .അടുത്തകാലത്തായി
ചില വർഗ്ഗീയ ശക്തികൾ വർഗ്ഗീയ വികാരം പുറത്തുവിട്ടുകൊണ്ടു സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് .കോവിട് കാലത്തിനു മുമ്പ് ചില സ്ഥലങ്ങളിൽ ഷൂട്ടിംഗ്‌ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു .സിനിമ പ്രദർശിപ്പിക്കുന്ന
തീയേറ്ററുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട് .ഒരു വിഭാഗം വർഗ്ഗീയശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്ത് വന്നിട്ടുള്ളതെന്നും
മുഖ്യമന്ത്രി പറഞ്ഞു .ലക്ഷങ്ങൾ മുടക്കി കാലടിയിൽ കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സേട്ടൻ ആക്രമിക്കപ്പെട്ടത് .കോവിഡ് 19 കാരണം
ഷൂട്ടിങ്‌ നിർത്തിവെച്ചിരിക്കുകയായിരുന്നു .ഇന്നലെ വൈകിട്ടോടെയാണ് സെറ്റ് പൊളിക്കപ്പെട്ടിട്ടുള്ളത് .
Also read:  സ്വപ്നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍