കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഇഡി ആവശ്യ പ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെ ന്നും ബിനീഷ് കോടിയേരി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനാ യി.സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ജയില്‍ മോചിതനാ യ ബിനീഷ് പറഞ്ഞു. ഇഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറ ത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കോടിയേരി വെളിപ്പെടുത്തി. വേട്ടയാടലിന് കാരണം ബിനീഷ് അ ല്ല പേരിനൊപ്പമുള്ള കോടിയേരിയാണെന്നും കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളി പ്പെടുത്തുമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളുമാണ് എത്തിയത്. ബിനീഷ് നാ ളെ കേരളത്തിലെത്തും. കടുത്ത ജാമ്യ വ്യവസ്ഥകള്‍ കാരണം ജാമ്യക്കാര്‍ പിന്‍മാറിയതിനാല്‍ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാന്‍ കഴിഞ്ഞി രുന്നില്ല. ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം.പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി. പിന്നാലെയാണ് ഇന്ന് ജയില്‍ മോചനം സാധ്യമായത്. ബിനീഷിനെ ഇന്നലെ തന്നെ പുറ ത്തിറക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ അവസാ ന നിമിഷം അത് നടക്കാതെ പോയി.
അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ രണ്ട് കടുത്ത ജാമ്യ വ്യവസ്ഥകള്‍ കാര ണം അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ട് പേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.
അതേസമയം ബിനീഷിനു ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടി യേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വര്‍ ഷം തികയുന്നതിന്റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്.
2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം നവംബര്‍ 11 മുത ല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ബിനീഷ്. ഇ. ഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
2021 ഫെബ്രുവരിയില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തു ടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.2021 ഏപ്രിലിലാണ് ഹൈ കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈകോടതി ബെഞ്ച് മാറിയത്. പല തവണയായി നീ ണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണിപ്പോള്‍ ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടായത്.