പെടയങ്കോട് കുഞ്ഞിപ്പളളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് കാല്‍ വഴുതി വെള്ള ക്കെട്ടില്‍ വീണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു
കണ്ണൂര്‍: കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. ഇന്ന് ഉച്ചയോടെ ഇരിക്കൂറിലാണ് സംഭവം.പെടയങ്കോട് കുഞ്ഞിപ്പളളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേ ക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാധാരണ ദിവസങ്ങളിലേതു പോലെ ഇന്നും പന്ത് തട്ടിക്കളിക്കാനെടുത്തപ്പോളാണ് സംഭവം നടക്കുന്നത്. വീട്ടിലെ കിണറിന്റെ പണി നടക്കുകയായിരുന്നു. മഴയായതിനാല്‍ ഈ കുഴിയില്‍ വെളളം നിറഞ്ഞിരു ന്നു. ഇവിടെയാണ് കുട്ടി വീണതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴി യില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.