English हिंदी

Blog

Web Desk

സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പെട്ടെന്നുള്ള നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുവും മരിച്ചു. സു​ശാ​ന്തി​ന്‍റെ അ​ര്‍​ധ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ സു​ധാ​ദേ​വി​യാ​ണു ബി​ഹാ​റി​ലെ പു​ര്‍​ണി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. മുംബൈയില്‍ സുശാന്തിന്‍റെ ശവസംസ്കാരം നടക്കുമ്പോഴാണ് അവള്‍ മരിച്ചത്. നടന്‍ അന്തരിച്ച വിവരം അറിഞ്ഞതിന് ശേഷം അവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരുന്നു.കൂടാതെ രോ​ഗി​യാ​യ സു​ധാ​ദേ​വി ശുശാന്തിന്‍റെ മരണത്തോടെ ക​ടു​ത്ത മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Also read:  ക്യാപ്റ്റൻ സേഥി : 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച രാവിലെ ബാന്ദ്ര വസതിയില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് 34 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 34 കാരനായ താരം വിഷാദരോഗത്തിന് മരുന്ന് കഴിച്ചതായി മുംബൈ പോലീസ് കണ്ടെത്തി. മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മൃതദേഹം സംസ്കരിച്ചു. സിനിമാ, ടിവി വ്യവസായത്തിലെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആണ് സംസ്‍കാരം നടന്നത്.