ലുലു ഹെപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ യാര്‍ഡ്‌ലി ആന്‍ഡ് എന്‍ചാന്റൂര്‍ അവതരി പ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമാവും. ഗ്രാന്‍ഡ് ഫിനാലെ 2022 ഡിസംബര്‍ 11ന് നടക്കും
കൊച്ചി: ലുലു ഹെപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ യാര്‍ഡ്‌ലി ആന്‍ഡ് എന്‍ചാന്റൂര്‍ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമാവും. ഗ്രാന്‍ഡ് ഫിനാലെ 2022 ഡിസംബര്‍ 11ന് നടക്കും. ബ്യൂട്ടി ഫെസ്റ്റിന്റെ പുതിയ പതിപ്പിന്റെ ലോഗോ നടി നേഹ സക്‌സേന പ്രകാശനം ചെയ്തു.
ബ്യൂട്ടി ഫെസ്റ്റിന്റെ പ്രാഥമിക റൗണ്ടാണ് ഇന്നു മുതല്‍ മൂന്ന് ദിവസം നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ ബ്യൂട്ടി ഫെസ്റ്റില്‍ പങ്കാളിമുണ്ട്.ആദ്യഘട്ട തി രഞ്ഞെടുപ്പിലൂടെ എത്തിയ 60പേരാണ് മൂന്ന് ദിവസങ്ങളില്‍ വേദിയിലെത്തുക. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20പേര്‍ ഗ്രാന്റ് ഫിനാ ലെയില്‍ ഞായറാഴ്ച മത്സ രിക്കും. ലുലു ഹേല്‍ ബ്യൂട്ടി ക്വീന്‍ ആയും ലുലു ഉസ്ത്ര മാന്‍ ആയും തിരഞ്ഞെ ടുക്കപ്പെടുന്ന ആള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം.