കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം. ഇടതുമുന്നണിയും ആയുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.
Also read: കണ്ടെയ്‌മെന്റ് സോണില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് കലക്ടര്‍ ; ഉത്തരവിനെതിരെ പ്രതിഷേധം
കേരള കോൺഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ് . അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് കേരള കോൺഗ്രസുകൾ ആയിട്ടുള്ള ലയനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശഭരണ പ്രദേശങ്ങളിലും അർഹമായ പരിഗണന ലഭിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.


















