English हिंदी

Blog

OXYGEN

ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോ ടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സീന്‍ ക്ഷാമവും രൂക്ഷമാണ്.

ന്യുഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഓക്‌സിജനും വാക്‌സിനുമില്ലാതെ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോ ടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സീന്‍ ക്ഷാമവും രൂക്ഷമാണ്. അതേസമയം ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. തല്‍ക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോ ചിക്കുന്നി ല്ലെന്നും രോഗനിയന്ത്രണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.

Also read:  പ്രിഥ്വിക്ക് പിറന്നാളാശംസയുമായി മീനാക്ഷി; മോശം കമന്റിട്ട സ്ത്രീക്ക് ഫേസ്ബുക്കില്‍ പൊങ്കാല

അതിനിടെ കോവിഡ് വാക്‌സീന്‍ മരുന്ന് കടകളില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേ ശം ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ സംവിധാനത്തിനു പുറത്ത് ഡോസിന് 750 മുതല്‍ 1000 രൂപ വരെ വില ഈടാക്കേണ്ടി വരുമെന്ന് കമ്പനികളുടെ നിലപാട്.

Also read:  അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ ലോകത്ത് ഇതുവ രെ യുള്ളതില്‍ രണ്ടാമത്തെ വലിയ പ്രതിദിന വര്‍ദ്ധനയാണ് ഇന്ത്യയില്‍ ഉണ്ടായത്. പ്രതിദിന മരണസംഖ്യ രണ്ടായിരത്തിലെത്തി.