മദ്യശാലകളിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനാണ് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെ ടുത്തു ന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കും. തിരക്ക് ഒഴിവാ ക്കാന്‍ മറ്റു ശാ സ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : മദ്യത്തിന് മുന്‍കൂട്ടി പണമടച്ച് ബവ്‌കോ കൗണ്ടറിലെത്തി വാങ്ങുന്നതിനായുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍ അറിയിച്ചു. മദ്യശാലകളിലെ തിക്കും തിര ക്കും ഒഴിവാക്കുന്നതിനാണ് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കു മെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യശാലകള്‍ക്കു മുന്നില്‍ തിരക്ക് വര്‍ധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മദ്യശാലകള്‍ക്കു മുന്‍പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശിക്കുകയും ചെയ്തി രുന്നു.
കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തില്‍ ബിവറേജസ് തുറന്നതിന് പിന്നാലെ മിക്ക ഇടങ്ങളിലും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിവാ ഹത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴി വാക്കാന്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ബിവറേ ജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലെ തിര ക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തി നുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
മദ്യവില്‍പന ബെവ്‌കോയുടെ കുത്തകയായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പറേ ഷനു സാധിച്ചിട്ടില്ല. വിവാഹങ്ങള്‍ക്ക് 20 പേരെ അനുവദിക്കുമ്പോേഴാണ് മദ്യശാലകള്‍ക്കു മുന്‍പില്‍ 500 പേരെ വരെ ക്യൂ നിര്‍ത്തുന്നതെന്ന് കോടതി വിമര്‍ശിച്ചിരുന്നു.