യന്ത്രമനുഷ്യരും നിര്‍മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് സജ്ജമാകുന്നു
മസ്‌കത്ത് : മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്ക് ഒമാനിലെ റുസൈലിലെ വ്യവസായ നഗരത്തില്‍ ആണ് ആരംഭിക്കുക.
ഇതിനായി മുപ്പതു ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. ആഗോളതലത്തിലെ പ്രമുഖ റോബോട്ടിക് കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും,
സാന്‍ഡി വാലി റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാണം നടത്തുന്നത്. മലയാളിയായ ഡോ ബിജു ജോണാണ് സാന്‍ഡി വാലി റോബോട്ടിക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും,
ആദ്യ ഘട്ടത്തില്‍ 864 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ആരംഭിക്കുക, നിര്‍മാണത്തിന് മുന്നോടിയായി ലാന്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കി.
പഞ്ച നക്ഷത്ര ഹോട്ടലുകളും തീം പാര്‍ക്കും കേബിള്‍ കാറുംസ റോബോട്ടിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റോബോട്ടിക് തീം അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് മാളും ഇതിനൊപ്പം ഉണ്ടാകും.