പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിക്കും- ശ്രീനിവാസ് പറഞ്ഞു.
ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ചോദ്യം ചെയ്യല്ലില്‍ ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗായി കിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ എത്തിച്ച് ശ്രീനിവാസ് ഡല്‍ഹിയില്‍ ജനങ്ങളെ സഹായിച്ചിരുന്നു.
കോവിഡ് മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം. കോടതി നിര്‍ദേശ പ്രകാരമാണ് നടപടികളെന്നും പൊലീസ് വ്യക്തമാക്കി. കോവിഡ് മരുന്നുകള്‍ അനധികൃ തമായി വിതരണം ചെയ്യുന്നതില്‍ പങ്കാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ കുറിച്ച് ഡോ. ദീപക് സിങ് സമര്‍പ്പിച്ച റിട്ട് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയതായും ഡല്‍ഹി പോലീ സ് വ്യക്തമാക്കി.
അതെസമയം പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരി ച്ചു. ഞങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവന്‍ രക്ഷി ക്കാന്‍ സാധിക്കും- ശ്രീനിവാസ് പറഞ്ഞു.
പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേ വാലയും വ്യ ക്തമാക്കി. പ്രതികാര നടപടിയില്‍ ഭയപ്പെടുകയില്ല, ഇത്തരം വെറുപ്പുളവാക്കുന്ന പ്രതികാര നടപടികൊണ്ട് ഞങ്ങളുടെ ആത്മാവ് തകരുകയു മില്ല. ഇത് സേവനത്തിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും സുര്‍ജേവാല പറഞ്ഞു.
കോണ്‍ഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അം?ഗീകരിക്കാനാവില്ലെന്ന് കര്‍ണാടക ഡിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാന്‍ ശ്രമിക്കുന്നതും അവര്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുവെന്ന ആരോ പണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി ഡല്‍ഹി വക്താവ് ഹരീഷ് ഖുറാന പറഞ്ഞു. ഇക്കാര്യ ത്തില്‍ ഡല്‍ഹി പൊലീസ് തന്നെയും ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ബി.വി.ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. അനധികൃതമായി കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ദില്ലി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.