English हिंदी

Blog

petrol

Web Desk

കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 80. 29 പൈസയും ഡീസലിന് 76.1 രൂപയുമായി. ബ്രന്‍റ് ക്രൂഡ് ഓയില്‍ 40.90 നിരക്കിലാണ്.

Also read:  പരേതര്‍ക്കൊരു കാവലാള്‍ : അഷ്റഫ് താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആല്‍ബം പ്രകാശനം ചെയ്തു

രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂണ്‍ ഏഴ് മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടും രാജ്യത്തെ ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.