Web Desk
ഡല്‍ഹി: ഇന്ത്യ-ചെെന അതിര്‍ത്തി പ്രശ്നം പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രകോപനവുമായി ചെെന. തര്‍ക്ക പ്രദേശത്ത് ചെെനീസ് മാപ്പും അക്ഷരങ്ങളും വരച്ച് കൊണ്ട് ചെെന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ലഡാക്കിലെ പാഗോംങ്ങ് തടാകത്തിലെ ഫിംഗേഴ്സ് മേഖലയിലാണ് ചെെന ഭൂപടം അടയാളപ്പെടുത്തിയിരിക്കുന്നത്. ഫിംഗര്‍ 4 നും ഫിംഗര്‍ 5 നും ഇടയിലാണ് ലിഖിതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഉണ്ട്. ഫിംഗര്‍ 4 മുതല്‍ 8 വരെയുള്ള പ്രദേശം സംഘര്‍ഷ മേഖലയാണ്. ( ഫിംഗര്‍1 മുതല്‍ 8 വരെയും തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശമാണെന്ന് ഇന്ത്യയും ഫിംഗര്‍ 4 മുതല്‍ 8 വരെയുളള പ്രദേശം തങ്ങളുടേതാണെന്ന് ചെെനയും അവകാശവാദം ഉന്നയിക്കുന്നുണ്ട്.) ചെെനീസ് സേന നിലകൊള്ളുന്ന പ്രദേശത്താണ് ഭൂപടവും ലിഖിതവും അടയാളപ്പെടുത്തിയിരിക്കുന്നത്. ഇമേജറി സാറ്റ്‌ലെറ്റില്‍ വ്യക്തമാകുന്ന വലുപ്പത്തിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.