മനുഷ്യത്വം മരവിപ്പിക്കുന്ന ജാതിവെറിയുടെ കൊലകത്തി

muder

 

2018 ല്‍ കെവിന്‍ എന്ന യുവാവ് നേരിട്ട ദാരുണാന്ത്യത്തെ കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയെന്നാണ് കോടതി വിശേഷിപ്പിച്ചത്. അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് കെവിനെ തട്ടികൊണ്ടുപോയി പുഴയില്‍ മുക്കി കൊലപ്പെടുത്തുകയാണ് ജാതിവെറി മൂലം അന്ധത ബാധിച്ച യുവതിയുടെ ബന്ധുക്കള്‍ ചെയ്തത്. രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു ദുരഭിമാന കൊല കൂടി അരങ്ങേറുമ്പോള്‍ കേരളം പുരോഗമനമൂല്യങ്ങള്‍ കൈവെടിഞ്ഞ് അധോഗമനത്തിന്റെ വഴിയിലാണെന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാകുന്നു.

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം സ്വദേശിയായ അനീഷ് എന്ന ഇരുപത്തേഴുകാരന്‍ ഭാര്യ ഹരിതയുടെ ബന്ധുക്കളുടെ കൈകളാല്‍ കൊല ചെയ്യപ്പെട്ടത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിന്റെ തലേന്നാണ്. താലിക്ക് തൊണ്ണൂറ് ദിവസത്തില്‍ കൂടുതല്‍ ആയുസുണ്ടാകില്ല എന്ന ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും കൊലവിളി അവര്‍ അതേ പടി നടപ്പിലാക്കുകയായിരുന്നു. മകളുടെ കണ്ണീര് വീഴ്ത്തിയും ജാതിവെറി സൃഷ്ടിച്ച വിദ്വേഷം തീര്‍ക്കുക എന്ന അധമ മനസിന് മാത്രം സാധ്യമായ ക്രിമിനല്‍ ചിന്താഗതിയാണ് ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് വഴിവെച്ചത്.

Also read:  മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന രാജ്യദ്രോഹം

ജാതി, മത വേര്‍തിരിവുകള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഉത്തര്‍പ്രദേശ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ വേര്‍തിരിവ് ദുരഭിമാന കൊലകള്‍ക്ക് വഴിവെക്കുന്നത് സാധാരണമായി കഴിഞ്ഞു. സമൂഹം ആധുനികമാകുന്നതിന് അനുസരിച്ച് ജാതി, മത ബോധം കുറയുമെന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത് അതല്ല. ജാതിവെറി കൂടുതല്‍ ശക്തമാകുന്നതും കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ക്ക് നിരന്തരം വഴിവെക്കുന്നതുമാണ് കണ്ടുവരുന്നത്. പൊതുവെ കേരളം ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറാത്ത സംസ്ഥാനമായാണ് അടുത്ത കാലം വരെ പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും പ്രതിലോമകരമായ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ക്കൊപ്പം ദുരഭിമാന കൊലയും കേരളത്തില്‍ അരങ്ങേറി തുടങ്ങിയിരിക്കുന്നു.

Also read:  ജാതി-മത രാഷ്‌ട്രീയത്തിന്റെ അരങ്ങ്‌

രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘പരിയേറും പെരുമാള്‍’ എന്ന തമിഴ് ചിത്രം തമിഴ്നാട്ടിലെ ജാതിവെറിയുടെയും ദുരഭിമാന കൊലകളുടെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ക്യാമറകണ്ണ് തിരിച്ചത്. ദുരഭിമാന കൊല ദൈവം ഏല്‍പ്പിച്ച കര്‍മമായി കണ്ട് അനുഷ്ഠിക്കുന്ന വെളിച്ചം കയറാത്ത മനസുകളുടെ ഇരുട്ടിന് സെല്ലുലോയ്ഡ് ഭാഷ്യം ചമക്കുകയാണ് ആ ചിത്രം ചെയ്തത്. 2018ല്‍ കോട്ടയത്തും ഇപ്പോള്‍ പാലക്കാടും നടന്ന കൊലപാതകങ്ങള്‍ ആ ചിത്രത്തിലെ രംഗങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. കൊലവിളികള്‍ക്കും ഭീഷണിക്കും ശേഷം പ്രതികാരം തീരുമാനിച്ചുറച്ച് നടപ്പിലാക്കുകയും അതിനു ശേഷം തെളിവെടുപ്പ് വേളകളില്‍ യാതൊരു പശ്ചാത്താപ ലക്ഷണവും പ്രകടിപ്പിക്കാതെ ക്രിമിനലുകള്‍ക്ക് മാത്രം സാധ്യമായ മനോവീര്യത്തോടെ പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത കൊലയാളികള്‍ കേരളം അതിവേഗം പിന്നിലേക്ക് പോകുന്ന ദൂരം എത്രത്തോളമെന്നാണ് നമുക്ക് കാട്ടിത്തരുന്നത്. രാഷ്ട്രീയത്തില്‍ മതത്തിന്റെയും ജാതിയുടെയും സ്വാധീനം മുമ്പത്തേതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചുവരും വിധം തീര്‍ത്തും പ്രതിലോമകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് ദുരഭിമാന കൊലകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്ന പുതിയ സാഹചര്യം.

Also read:  മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

 

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ

Read More »

ഐ.​സി.​സി​ക്ക് പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രി​ഷ്ക​രി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »