പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ മുൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ ലഭ്യമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഏഴ് ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് ടിവിയും സ്മാർട്ട് ഫോണും ലഭ്യമാക്കുന്നത്.
എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി അതത് സ്‌കൂളുകളിൽ ടിവിയും, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും പനങ്ങാട് ഫിഷറീസ് കോളേജിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്ക് ലാപ്‌ടോപ്പുമാണ് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം വലിയതുറ ഫിഷറീസ് സ്‌കൂളിലേക്കുള്ള ടിവിയും സ്മാർട്ട് ഫോണും വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് – ഹാർബർ എൻജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവ്വഹിച്ചു.
