ഫയലുകളില്‍ ജീര്‍ണിക്കുന്ന ജീവിതങ്ങള്‍ മുഖ്യമന്ത്രി കാണാതെ പോകരുത്‌

ഏതാണ്ട്‌ ഒരു മാസം മുമ്പാണ്‌ പ്രശസ്‌ത ആര്‍ക്കിടെക്‌ട്‌ പത്മശ്രീ ശങ്കറിന്റെ ഹാബിറ്റാറ്റ്‌ എന്ന സ്ഥാപനം പണികഴിപ്പിച്ച സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കുടിശികയായ കോടികള്‍ കിട്ടാത്തത്‌ മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്‌. സാമൂഹ്യ മാധ്യമം വഴി പങ്കു വെച്ച ഒരു വീഡിയോയിലൂടെ ശങ്കര്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഈ വീഡിയോ പുറത്തു വന്ന്‌ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വെളിപ്പെടുത്തലുകളോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി അതൃപ്‌തി അറിയിച്ചിരിക്കുന്നു. എന്നാല്‍ ശങ്കറിന്റെ പരാതി പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കിയിട്ടുമില്ല.

ശങ്കര്‍ പരാതി പൊതുവായി ചര്‍ച്ച ചെയ്‌തതിലാണ്‌ മുഖ്യമന്ത്രിക്ക്‌ അതൃപ്‌തി. കുടിശിക കിട്ടാനുണ്ടെങ്കില്‍ അത്‌ ബന്ധപ്പെട്ടവരെ അഅറിയിക്കുകയാണ്‌ ചെയ്യേണ്ടതെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. തീര്‍ത്തും ഉദാസീനവും അലക്ഷ്യവുമായ ഒരു പ്രസ്‌താവനയാണ്‌ ഇത്‌. ഹാബിറ്റാറ്റ്‌ പോലുള്ള ഒരു പ്രസ്ഥാനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം മൂലം നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തരമൊരു പ്രസ്‌താവനക്ക്‌ അദ്ദേഹം മുതിരില്ലായിരുന്നു.

Also read:  കുനിയുന്നത്‌ കേരളത്തിന്റെ ശിരസ്‌

ബന്ധപ്പെട്ടവരെ പല തവണ അറിയിച്ചതിനു ശേഷവും കുടിശിക ലഭിക്കാത്തതു മൂലം നിവൃത്തിയില്ലാതായ ഘട്ടത്തിലാണ്‌ ശങ്കര്‍ സാമൂഹ്യ മാധ്യമം വഴി തന്റെ ദുരവസ്ഥ പൊതുജനങ്ങളെ അറിയിച്ചതെന്ന്‌ അദ്ദേഹത്തിന്റെ വീഡിയോയില്‍ നിന്ന്‌ വ്യക്തമാണ്‌. സര്‍ക്കാരുമായോ ബ്യൂറോക്രസിയുമായോ അങ്കം കുറിക്കുകയോ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യമൊന്നും മൃദുഭാഷിയായ ശങ്കറിന്‌ ഉണ്ടാകാനിടയില്ല. പദ്ധതികള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിശിക തീര്‍ത്തു നല്‍കുന്നില്ലെന്നും കിട്ടാനുള്ള പണം എങ്ങനെ നല്‍കാതിരിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിയ കുറെ പേരെ തനിക്കറിയാമെന്നുമാണ്‌ ശങ്കര്‍ വീഡിയോയില്‍ പറഞ്ഞത്‌.

Also read:  രാജ്യത്ത് പ്രതിദിന രോഗമുക്തര്‍ 30,000 ന് മുകളില്‍; മരണനിരക്ക് കുറഞ്ഞു

ബന്ധപ്പെട്ടവരോട്‌ പല വട്ടം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനം ലഭിക്കാത്തത്‌ മൂലം പൊതുജനശ്രദ്ധ ആകര്‍ഷിക്കാനായി ശങ്കര്‍ നടത്തിയ പ്രസ്‌താവനയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി പ്രവര്‍ത്തിക്കുകയാണ്‌ ഒരു ഭരണാധികാരി ചെയ്യേണ്ടത്‌. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്‌ എന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ്‌ ഹാബിറ്റാറ്റിലെ ജീവനക്കാരുടെയും ആ പ്രസ്ഥാനത്തിന്റെയും ജീവിതം പ്രതിസന്ധിയിലാകുന്നത്‌ കാണാതെ പോകുന്നത്‌? അര്‍ഹതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പിന്‍വാതില്‍ നിയമനം തരപ്പെടുത്തി കോടികള്‍ ശമ്പളം വാങ്ങുന്ന നാട്ടിലാണ്‌ ചെലവ്‌ കുറഞ്ഞതും അതേ സമയം ഈടുറ്റതും സൗകര്യപ്രദവുമായ കെട്ടിട നിര്‍മാണം എന്ന ആശയത്തെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം മൂലം പ്രതിസന്ധിയിലാകുന്നത്‌.

ഹാബിറ്റാറ്റ്‌ ഒരു സാധാരണ നിര്‍മാണ പ്രസ്ഥാനമല്ല. ലാറി ബേക്കറിന്റെ സര്‍ഗാത്മകമായ നിര്‍മാണ രീതിയെ പിന്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കര്‍ രൂപം കൊടുത്ത ഈ പ്രസ്ഥാനം കേരളത്തിലെ കെട്ടിട നിര്‍മാണ മേഖലയില്‍ വേറിട്ട സ്ഥാനമാണ്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌. ചെലവ്‌ കുറഞ്ഞതും അതേ സമയം സൗകര്യപ്രദവും പ്രകൃതിയോട്‌ ചേര്‍ന്നുനില്‍ക്കുന്നതും മനോഹരവുമായ നിര്‍മിതികളിലൂടെ പുതിയ പരീക്ഷണ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തിയ പ്രതിഭാശാലിയാണ്‌ ശങ്കര്‍. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ കടക്കെണിയിലേക്ക്‌ തള്ളിവിടുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെയാണ്‌ മുഖ്യമന്ത്രി സംസാരിക്കുകയും നിലപാട്‌ എടുക്കുകയും ചെയ്യേണ്ടത്‌. `പണം കൊടുക്കാനും കിട്ടാനുമൊക്കെയുണ്ടാകും’ എന്ന്‌ പറഞ്ഞ്‌ ഈ പ്രശ്‌നത്തെ ലഘൂകരിക്കുന്ന മുഖ്യമന്ത്രി `ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്‌’ എന്ന നേരത്തെയുള്ള തിരിച്ചറിവില്‍ നിന്നും ഏറെ ദൂരത്താണ്‌ നില്‍ക്കുന്നത്‌. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തില്‍ നിന്ന്‌ ഈ സംസ്ഥാനത്തിന്റെ വികസനത്തെ രക്ഷപ്പെടുത്തിയെടുക്കാന്‍ ഭരണാധികാരികളുടെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്‌.

Also read:  ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ക്ക്‌ നല്ല കാലം

Related ARTICLES

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശമം; പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റ് നടത്തും

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി

Read More »

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

കറാച്ചി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ്

Read More »

‘ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകും’; പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം

Read More »

പാകിസ്താനെതിരെ കടുത്ത നടപടി; സിന്ധു നദീജല കരാര്‍ റദ്ദാക്കി; പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള

Read More »

പഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വ്വകക്ഷിയോഗം, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും

ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന്

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

POPULAR ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ

Read More »

ഐ.​സി.​സി​ക്ക് പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രി​ഷ്ക​രി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »