അബുദാബി : ഇന്ത്യയിലേക്കുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്നുള്ള പ്രവർത്തനം വിപുലീകരിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും ജൂൺ 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കും പുതിയ സർവീസുകൾ ആരംഭിക്കും.
ഇതിലൂടെ യുഎഇയിലെ അഞ്ചു പ്രധാന സെക്ടറുകളിൽ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്കായി ആഴ്ചയിൽ 280 വിമാന സർവീസുകൾ ഇൻഡിഗോ നടത്തും.
പുതിയ സർവീസുകളുടെ സമയം ക്രമം:
- അബുദാബി – മധുര
സർവീസ് ദിവസം: തിങ്കൾ, ബുധൻ, വെള്ളി- പുറപ്പെടുന്നത്: രാവിലെ 7.20 (അബുദാബി)
- എത്തുന്നത്: ഉച്ചയ്ക്ക് 1.05 (മധുര)
- തിരിച്ചു പുറപ്പെടൽ: ഉച്ചയ്ക്ക് 2.35 (മധുര)
- അബുദാബിയിൽ എത്തുന്ന സമയം: വൈകിട്ട് 5.20
- അബുദാബി – ഭുവനേശ്വർ
സർവീസ് ദിവസം: ചൊവ്വ, വ്യാഴം, ശനി- പുറപ്പെടൽ: പുലർച്ചെ 2.35 (അബുദാബി)
- എത്തൽ: രാവിലെ 8.35 (ഭുവനേശ്വർ)
- തിരിച്ചു പുറപ്പെടൽ: രാവിലെ 9.35
- എത്തൽ: ഉച്ചയ്ക്ക് 12.35 (അബുദാബി)
- അബുദാബി – വിശാഖപട്ടണം
സർവീസ് ദിവസം: തിങ്കൾ, ബുധൻ, വെള്ളി, ഞായർ- പുറപ്പെടൽ: പുലർച്ചെ 2.35 (അബുദാബി)
- എത്തൽ: രാവിലെ 8.20 (വിശാഖപട്ടണം)
- തിരിച്ചു പുറപ്പെടൽ: രാവിലെ 9.45
- അബുദാബിയിൽ തിരിച്ചെത്തൽ: ഉച്ചയ്ക്ക് 12.30
കൂടുതൽ സൗകര്യങ്ങൾ, കൂടുതൽ കണക്ഷനുകൾ
ഇൻഡിഗോയുടെ ഈ പുതിയ നീക്കം ഇന്ത്യയിലേക്കുള്ള യാത്രകൾക്കായി പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് വ്യക്തമാണ്. ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ് ലഭ്യതയും സമയ സൗകര്യങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യം.