English हिंदी

Blog

PM NARENDRA MODI

Web Desk

ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം കേന്ദ്രസര്‍‌ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണ്. രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തില്‍ കൂടുതലാണ്. കൊവിഡ് പ്രതിരോധത്തിനായി എല്ലാവരും രാപകലിലല്ലാതെ പരിശ്രമിക്കുകയാണ്. കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Also read:  സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസ്; കങ്കണയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായി

കൊവിഡ് മരണം ഇന്ത്യയില്‍ കുറവാണെന്ന് പറഞ്ഞ അദേഹം വിദഗ്‌ധര്‍ ഇന്ത്യയുടെ പ്രതിരോധത്തെ പ്രശംസിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നടപടികളെക്കുറിച്ച്‌ ലോകം സംസാരിക്കുകയാണ്. ഓരോ ജീവനും രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയന്ത്രണങ്ങള്‍ ശക്തമായി പാലിച്ചാല്‍ കൊവിഡിനെ രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.