പന്തളം കൊട്ടാരത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞു കുവൈറ്റിലെ വ്യവസായി ഒഡിഷ സ്വദേശിയില്‍ നിന്നും ആറ് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.
കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയിലായി. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കീഴടങ്ങാന്‍ എത്തിയപ്പോഴാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പന്തളം കൊട്ടാരത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞു കുവൈറ്റിലെ വ്യവസായി ഒഡിഷ സ്വദേശിയില്‍ നിന്നും ആറ് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.
പ്രതികളെ എറണാകുളം ജില്ലാ സി ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. രാജകുടുംബത്തിന് അവകാശപ്പെട്ട 2000 ഏക്കര്‍ ഭൂമി ക്യഷിയ്ക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍ നിന്നും ആറു കോടി രൂപ ഇരുവരും തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ ജാമ്യം എടുക്കാനായി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ഇരുവരും എത്തിയപ്പോഴാണ് എറണാകുളം ജില്ലാ സി ബ്രാഞ്ചിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.