നിഫ്‌റ്റി അടുത്ത വാരം 10,550 പോയിന്റ്‌ ഭേദിക്കുമോ?

ഓഹരി വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങുന്നതാണ്‌ പോയ വാരം കണ്ടത്‌. നിഫ്‌റ്റി 10,553 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും ഈ നിലവാരത്തില്‍ ശക്തമായ സമ്മര്‍ദമാണുള്ളത്‌. 10,500 നിലവാരത്തില്‍ ലാഭമെടുപ്പ്‌ ദൃശ്യമാവുകയാണ്‌ ചെയ്‌തത്‌.

പോയ വാരം ബാങ്കിംഗ്‌ ഓഹരികള്‍ ശക്തമായ ചാഞ്ചാട്ടമാണ്‌ നേരിട്ടത്‌. അതേ സമയം ഓട്ടോ, ഐടി മേഖലകള്‍ വിപണിയ്‌ക്ക്‌ തുണയേകി.

കാളകളും കരടികളും തമ്മിലുള്ള പോര്‌ എന്നതിനേക്കാള്‍ ധനലഭ്യതയും സമ്പദ്‌വ്യവസ്ഥ നേരിടുന്ന ദൗര്‍ബല്യങ്ങളും മുഖാമുഖം നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കാളകള്‍ വിപണിയെ മുകളിലേക്ക്‌ നയിക്കുമ്പോള്‍ ആഗോള സൂചനകളെ മുന്‍നിര്‍ത്തി ലാഭമെടുപ്പ്‌ ദൃശ്യമാവുകയാണ്‌ ചെയ്യുന്നത്‌. ഈയിടെയായി യുഎസ്‌ വിപണിയുടെ ഗതി പിന്തുടരുകയാണ്‌ ഇന്ത്യന്‍ വിപണി ചെയ്യുന്നത്‌. യുഎസിലെ കോവിഡ്‌ രോഗ ബാധിതരുടെ എണ്ണവും മരണവും ക്രമാതീതമായി വര്‍ധിച്ചതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചത്‌.

Also read:  കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ആഭ്യന്തര വിപണിയെ തുണക്കുന്ന ഒരു അനുകൂല ഘടകം. മികച്ച മഴ ലഭിക്കുന്നത്‌ കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നതിനും വഴിവെക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഇതിനകം ശുഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഗ്രാമീണ മേഖലയില്‍ ഡിമാന്റ്‌ മെച്ചപ്പെട്ടു. അതേ സമയം ആഗോള തലത്തില്‍ കോവിഡ്‌ ഭീതി അയവില്ലാതെ തുടരുന്നതും രാജ്യത്തിന്‌ അകത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നതും പ്രതികൂല ഘടകമാണ്‌.

Also read:  ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നഷ്ട കച്ചവടമാകുമോ?

നിഫ്‌റ്റിക്ക്‌ 10,550 പോയിന്റില്‍ ശക്തമായ സമ്മര്‍ദമുണ്ട്‌. കഴിഞ്ഞ വാരം കാളകള്‍ 10,550 പോയിന്റില്‍ വിപണിയെ എത്തിച്ചെങ്കിലും ആഗോള തലത്തിലെ വില്‍പ്പന സമ്മര്‍ദം മൂലം ഈ നിലവാരം ഭേദിക്കാന്‍ സാധിച്ചില്ല.

Also read:  ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

നിഫ്‌റ്റി 9500നും 10,550നും ഇടയിലുള്ള റേഞ്ചില്‍ വരുന്ന വാരവും നീങ്ങാനാണ്‌ സാധ്യത. ലിക്വിഡിറ്റി മൂലം കുതിക്കുന്നതിനേക്കാള്‍ ഈ നിലവാരത്തില്‍ നിലയുറപ്പിക്കുന്നതാണ്‌ വിപണിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരം. ലിക്വിഡിറ്റി ശക്തമായതിനാല്‍ അടിസ്ഥാന ഘടകങ്ങളെ വിപണി കണക്കിലെടുക്കാന്‍ അല്‍പ്പം കൂടി സമയമെടുക്കും. നിഫ്‌റ്റി ധനലഭ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ കുതിച്ചുകയറ്റം തുടര്‍ന്നാല്‍ ഏതെങ്കിലും പ്രതികൂല വാര്‍ത്ത ശക്തമായ ഇടിവിന്‌ കാരണമായേക്കാം.

Related ARTICLES

അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ പദവി; സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി : അലിഗഡ് കേന്ദ്ര സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രിംകോടതി വിധി ഇന്ന്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ

Read More »

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ.

Read More »

സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി.

ന്യൂഡൽഹി : സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമം

Read More »

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനോടും; 50 ലക്ഷം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

മുംബൈ: ബോളിവുഡില്‍ സല്‍മാന്‍ ഖാന് നേരെയുള്ള നിരന്തരമുള്ള വധഭീഷണിക്ക് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ബാന്ദ്രാ പൊലീസ് സ്റ്റേഷന് കീഴില്‍ തിരിച്ചറിയാത്ത

Read More »

ഉന്നതവിദ്യാഭ്യാസത്തിന് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ് : പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക്  ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്  അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ

Read More »

‘പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’; ട്രംപിന് മോദിയുടെ ആശംസ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം എക്സിൽ

Read More »

‘മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം’: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി : മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്

Read More »

എണ്ണ വില സ്ഥിരത: ഉൽപാദകരും ഉപഭോക്താക്കളും ചർച്ച നടത്തണമെന്ന് ഇന്ത്യ

അബുദാബി : ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക പ്രദർശന, സമ്മേളനത്തിലാണ് കേന്ദ്ര പെട്രോളിയം,  പ്രകൃതിവാതക

Read More »

POPULAR ARTICLES

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ.; പുതിയ ഭാരവാഹികൾ ജൂണിൽ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

Read More »

ടൂറിസം മേഖലയ്ക്കും ക്ഷീണം; യുദ്ധം തീർക്കുമോ ട്രംപ്, ഗൾഫിൽ പ്രതീക്ഷയേറുന്നു.

ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ

Read More »

പി പി ദിവ്യയ്ക്ക് ജാമ്യം; പതിനൊന്നാം നാൾ പുറത്തേക്ക്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

Read More »

മസ്‌കത്തിൽ മെട്രോ എത്തും; നിര്‍മാണം ട്രാക്കിലേക്ക്.

മസ്‌കത്ത് : ഒമാന്‍റെ തലസ്ഥാന നഗരത്തിലെ അതിവേഗ യാത്രയ്ക്ക് മെട്രോയുമെത്തുന്നു . മസ്‌കത്ത് മെട്രോയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55

Read More »

യുഎഇയിൽ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധം

അബുദാബി : ജനുവരി മുതൽ വിവാഹത്തിനു മുൻപുള്ള ജനിതക പരിശോധന യുഎഇ നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ

Read More »

അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ പദവി; സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി : അലിഗഡ് കേന്ദ്ര സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രിംകോടതി വിധി ഇന്ന്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ

Read More »

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ.

Read More »

പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ കൈവിട്ട് സിപിഐഎം. ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട്

Read More »