അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പൊലീസ് പിടി കൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പി ടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല

കൊച്ചി : താനൂര്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസ റിന്റെ വാഹനം പൊലീസ് എറണാകുളത്ത് പിടികൂടി. വാഹനപരിശോധന യ്ക്കിടെയാണ് നാസറി ന്റെ സഹോദരെനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹ മ്മദ് ഷാഫി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പാലാരിവട്ടം പൊലീ സ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരിക്കു കയാണ്.
നാസര്‍ എറണാകുളത്തേക്ക് രക്ഷപെട്ടുവെന്ന് മനസിലാക്കിക്കൊണ്ടാണ് പൊ ലീസ് വാഹനം തടഞ്ഞതെ ന്ന സൂചനയുണ്ട്. ബോട്ടുടമ നാസറിന്റെ മൊ ബൈല്‍ ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരെ പൊലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ നാസറിന്റെ ഫോണ്‍വിശ ദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇയാള്‍ നിയമസഹായ ത്തിനായും മറ്റും കൊച്ചിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചന ഇന്നലെ തന്നെ പൊലീസിന് ലഭി ച്ചിരുന്നു. ഇതോടെയാണ് പൊലീസ് ഇയാള്‍ ക്കായി വല വിരിച്ചത്. എന്നാല്‍ കാറിലുണ്ടായിരുന്ന നാസര്‍ പൊലീസ് പിടിക്കും മുമ്പ് രക്ഷെപട്ടതായാണ് സംശയിക്കപ്പെടുന്നത്.
താനൂര്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്തു തന്നെ താമസിക്കുന്ന നാസറിന്റെ വീട്ടില്‍ ആളുകള്‍ ഉണ്ടെന്നും എന്നാല്‍ ആരും പുറത്തേക്ക് വരുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറ യുന്നത്. ബോട്ട് ഉടമ,സര്‍വീസ് അനുമ തി ക്കായി നല്‍കിയ അപേക്ഷ, പേപ്പറുകള്‍ കൃത്യമല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയില്‍ പെന്‍ഡിങ്ങിലാ യിരുന്നിട്ടും ഇവര്‍ സര്‍വീസ് നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ ജീവനക്കാരുള്‍പ്പെടെ 22 പേര്‍ക്ക് മാത്രമാണ് കയറാന്‍ അനുമതിയുള്ളത്. എന്നാല്‍ അപകടത്തില്‍ പെടുമ്പോള്‍ ബോട്ടില്‍ ഏകദേശം നാല്‍ പ്പതോളം പേര്‍ ഉണ്ടായിരുന്നു. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ബോട്ട് മറിയുകയായിരുന്നു.ചെളിയുള്ള ഭാഗത്താണ് ബോട്ട് മറി ഞ്ഞതെന്നും ഇരുട്ടും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.