English हिंदी

Blog

11-KI-FATAHUDINjpg

വെബ് ഡെസ്ക്ക്
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലായി ഡോ. എ. ഫത്താഹുദ്ദീൻ ചുമതലയേറ്റു. കൊവിഡ് ചികിത്സയുടെ നോഡൽ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അക്കാഡമിക, ചികിത്സ, ഗവേഷണ രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സുപ്രധാന കോവിഡ് ആശുപത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഉൾപ്പെടെ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ മുന്നേറാനാകും.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ ഡോ. ഗണേശ് മോഹൻ എന്നിവരും സന്നിഹിതരായിരുന്നു

Also read:  തിരുവനന്തപുരത്തെ പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടർ