Web Desk
ലണ്ടൻ: ഗല്‍വാൻ ഏറ്റുമുട്ടലിലെ തുടര്‍ന്ന് ഇന്ത്യയ്ക്കും ചെെനയ്ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ഗൗരവമേറിയതാണെന്നും അവ സംസാരിച്ചു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും ചെെനയും തമ്മിലുളള പ്രശ്നം ബ്രിട്ടൻ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം എന്തെന്നാല്‍ , അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ചെയ്യാനും പരിഹരിക്കാനും ഇരുരാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബുധനാഴ്ച നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യാ ചെെന പ്രശ്നത്തില്‍ ബ്രിട്ടന്‍റെ ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.