
ഡോ. ടെസ്സി തോമസിന് ഈ വർഷത്തെ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സാംസ്കാരിക അവാർഡ് മലയാളം വിഭാഗം കൺവീനർ അജിത് വാസുദേവൻ സമ്മാനിക്കുന്നു.ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയ്ർമാൻ ബാബു രാജേന്ദ്രൻ, കോ -കൺവീനർപി. എം. മുരളീധരൻ, ട്രഷറർ അനിൽ കടക്കാവൂർ, കൾച്ചർ സെക്രട്ടറി രാജേഷ് കല്ലുമ്പുറത്ത്. എന്നിവർ സമീപം .
മസ്കറ്റ്: ഡോ. ടെസ്സി തോമസിന് ഈ വർഷത്തെ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സാംസ്കാരിക അവാർഡ്. മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ അജിത് വാസുദേവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
നേതൃത്വത്തിലുള്ള ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് ഇന്ത്യയുടെ സംരക്ഷണശേഷി വർദ്ധിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങളും അഗ്നി, പരവീഴ്ച, നാഗി തുടങ്ങിയ ആധുനിക മിസൈലുകൾ വികസിപ്പിക്കുന്നതിൽ ശാസ്ത്രീയമായ മുന്നേറ്റങ്ങൾ നടത്തിയത് പരിഗണിച്ചും സ്ത്രീ ശാക്തീകരണം, വിദ്യാർത്ഥികൾക്കായി ശാസ്ത്രവും സാങ്കേതികവും പ്രോത്സാഹിപ്പിക്കുന്നതിലും ഡോ. ടെസ്സി തോമസ് നൽകിയിട്ടുള്ള പങ്കുകൾ പരിഗണിച്ചുമാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് കൺവീനർ അജിത് വാസുദേവൻ പറഞ്ഞു.
മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബർ നാലിന് വെള്ളിയാഴ്ച അൽ ഫെലാജ് ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ അജിത് വാസുദേവൻ സാംസ്കാരിക അവാർഡ് ഡോ. ടെസ്ലി തോമസിന് സമ്മാനിച്ചു. അവാർഡ് ദാനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയ്ർമാൻ ബാബു രാജേന്ദ്രൻ, കോ -കൺവീനർപി. എം. മുരളീധരൻ, ട്രഷറർ അനിൽ കടക്കാവൂർ, കൾച്ചർ സെക്രട്ടറി രാജേഷ് കല്ലുമ്പുറത്ത് എന്നിവർ പങ്കെടത്തു.
കലാ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അതുല്യ പ്രതിഭകൾക്ക് ഓണാഘോഷങ്ങളുടെ ഭാഗമായി 1996 മുതൽ തുടർച്ചയായി മലയാള വിഭാഗം നൽകി വരുന്നതാണ് കലാ സാംസ്കാരിക അവാർഡ്.