ഡല്‍ഹിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രാജ്യതലസ്ഥാനം. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനമായി ഉയര്‍ന്നതായി നഗര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഏഴ് മാസത്തി നിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രാജ്യതലസ്ഥാനം. പോസിറ്റി വിറ്റി നിരക്ക് 14.37 ശതമാനമായി ഉയര്‍ന്ന തായി നഗര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡുമായി ബന്ധപ്പെട്ട് ഒരു മരണ വും ഡല്‍ഹിയില്‍ റിപ്പോ ര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 26,529 ആയി.
ആരോഗ്യ വകുപ്പ് വ്യാഴാഴ്ച പുറത്ത് വിട്ട ബുള്ളറ്റിന്‍ പ്രകാരം അണുബാധ മൂലമുള്ള മരണസംഖ്യ 26,526 ആണ്. ഡല്‍ഹിയില്‍ വ്യാഴാഴ്ച 295 കോവിഡ് വൈറസ് കേസു കള്‍ രേഖപ്പെടുത്തിയിരുന്നു. പോസിറ്റീവ് നിരക്ക് 12.48 ശതമാനമാണ്. ബുധനാഴ്ച, നഗരത്തില്‍ 300 കേസുകള്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് 31ന് ശേഷം ആദ്യമായി രണ്ട് മരണ ങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് നിരക്ക് 13.89 ശതമാനമായി ഉയര്‍ന്നു. കഴി ഞ്ഞ വര്‍ഷം ഓഗസ്റ്റ് 31ന് നഗരത്തില്‍ 377 കേസുകള്‍ രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് എച്ച് 3 എന്‍ 2 ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ പുതിയ കോവിഡ് കേസുക ളുടെ എണ്ണവും വര്‍ധിക്കുകയാണ്. ജ നുവരി 16ന് ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പുതിയ കേസുകള്‍ കൂടി റി പ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കേസുകള്‍ 20,10,312 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 2,895 കോവിഡ് പരി ശോധനകള്‍ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി കെജ്രിവാള്‍, ഇപ്പോള്‍ ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു.