ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിക്കുന്ന ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം. ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പത്ത് പേരുടെ നില ഗുരുതരമാണ്
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിക്കുന്ന ടിഡിപി റാലിക്കിടെ വീ ണ്ടും ദുരന്തം. ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പത്ത് പേരുടെ നില ഗുരുതരമാണ്. ച ന്ദ്രബാബു പങ്കെടുത്ത ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതു യോഗത്തിനിടെയാണ് അപ കടം.
റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷന്‍ വിതരണ പരിപാടിക്കായി നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. നായിഡു സ്ഥലത്തു നിന്നു പോയതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്. അ പകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് ദിവസം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. നെല്ലൂര്‍ ജില്ലയിലെ കണ്ടുകുറിലുണ്ടായ ദുരന്തത്തി ല്‍ അന്ന് എട്ട് പേരാണ് മരിച്ചത്. ചന്ദ്രബാബുവിന്റെ പ്രസംഗം ആരംഭിച്ചയുടനെയാണ് അന്ന് തിരക്കുണ്ടാ യത്. സംഭവത്തോടെ പരിപാടി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രബാബു നായിഡു ആശുപത്രി സന്ദര്‍ ശിച്ചു. പാര്‍ട്ടി ഓഫീസിന് സമീ പത്തായിരുന്നു പരിപാടി. തിരക്കില്‍ പെട്ട് സമീപത്തെ തുറന്നിട്ട ഓടയില്‍ വീണായിരുന്നു അപകടം. പ്രവര്‍ത്തകര്‍ തമ്മിലുള്ള കശപിശയാണ് തിരക്കിലും ദുരന്തത്തിലും കലാ ശി ച്ചത്.
മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ടി ഡി പി അന്ന് പ്രഖ്യാ പിച്ചിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് എന്‍ ടി ആര്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പഠനം ഏര്‍പ്പാടാക്കും.