English हिंदी

Blog

WhatsApp Image 2020-06-19 at 1.35.53 PM

Web Desk

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരെ യുഎസ് സുപ്രീംകോടതി. അമേരിക്കയിലെ ഡ്രീമേഴ്സിനെ രാജ്യത്ത് നിന്നും നാടുകടത്താനുളള ട്രംപിന്‍റെ ശ്രമമാണ് കോടതി തള്ളിയത്. അമേരിക്കയില്‍ നിയമപരമായി ഇമിഗ്രേഷന്‍ പദവിയില്ലാത്ത കുടിയേറ്റക്കാരാണ് ‍ഡ്രീമേഴ്സ് എന്നറിയപ്പെടുന്നത്. ഇമിഗ്രേഷന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച കുട്ടികളും 650,000 ത്തോളം കുടിയേറ്റക്കാരും ഉള്‍പ്പെടുന്നതാണ് ഡ്രീമേഴ്സ്. കൂടാതെ രണ്ട് വര്‍ഷത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യുന്നതിനുമായി കുടിയേറ്റക്കാര്‍ക്ക് നിയമപരമല്ലാത്ത ഇമിഗ്രേഷന്‍ പുതുക്കുന്നതിനായി ഡിഎസിഎ പോളിസിയിലൂടെ കോടതി അനുമതി നല്‍കി. എന്നാല്‍ ഈ അനുമതി പൗരത്വത്തിലേക്കുളള പാത തെളിയിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Also read:  കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും ; പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍

കുടിയേറ്റക്കാര്‍ക്കായി 2012 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബെറാക് ഒബാമയാണ് ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചെെല്‍ഡ്ഹുഡ് അറെെവല്‍സ് ( ഡിഎസിഎ ) പോളിസി കൊണ്ടു വന്നത്. ഡിഎസിഎ പോളിസി റദ്ദാക്കാനുളള ട്രംപിന്‍റെ നീക്കം നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) 2017 സെപ്റ്റംബറിൽ പോളിസി അവസാനിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് ശക്തമായ പ്രിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ ഏകപക്ഷീയമായ നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്നായിരുന്നു ജസ്റ്റിസ്മാരില്‍ അഞ്ചില്‍ നാലുപേരുടെയും അഭിപ്രായം.അമേരിക്കുടെ വിവിധ ഭാഗങ്ങളില്‍ പ്രസിഡന്‍റിനെതിരായ പ്രക്ഷോഭങ്ങളും നടക്കുകയാണ്.