ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടതെന്നും രമ
കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തു മെ ന്ന് നിയുക്ത വടകര എം.എല്‍.എ കെ.കെ.രമ. വലിയ വിജയത്തി നിടയിലും വടകരയിലെ ആര്‍ എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ പറ ഞ്ഞു. ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും മനുഷ്യന് ജീവി ക്കാനു ള്ള അവ കാശമാണ് വേണ്ടതെന്നും രമ വ്യക്തമാക്കി.
വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെ യാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്. ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തി യുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനമായ ഇന്ന് ഒഞ്ചിയത്തെ വീട്ടില്‍ അനുസമരണ പരിപാടിക ള്‍ നടന്നിരുന്നു. കെ കെ.രമയുടെ നിയമസഭയി ലേക്കുള്ള ചരിത്ര വിജയത്തിന് പിന്നാലെയാണ് ടി.പിയുടെ ഓര്‍മ്മദിവസം.