അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേ സില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ നാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്നാണ് അഞ്ച് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. ഒറ്റയ്ക്കിരുത്തിയാകും ഇവരെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. ക്രൈബ്രാഞ്ച് ഓ ഫീസിന്റെ മുകളിലെ നിലയിലാണ് ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് എസ്പി മോഹന കൃഷ്ണന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍. പിന്നീട് ഇതിലെ മൊഴികള്‍ പരി ശോധിച്ച ശേഷമാകും രണ്ടാംഘട്ട ചോദ്യം ചെയ്യല്‍.
ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. ചോദ്യം ചെയ്യ ലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച ക വറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം കസ്റ്റഡിയില്‍ എടുക്കാതെ ചോദ്യം ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോ ടതി മുന്നറിയിപ്പ് നല്‍കി. രാവിലെ 9 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ദിലീപിനെ ചോദ്യം ചെയ്യാ ന്‍ അനുമതിയുള്ളത്.
പണം ആവശ്യപ്പെട്ടു ബാലചന്ദ്ര കുമാര്‍ ബ്ലാക് മെയില്‍ ചെയ്‌തെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണി പ്പെടുത്തിയെന്ന് നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീ പിന്റെ ആരോപണം. വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിനെ ഇടപെടുത്തിയതിനാല്‍ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ച തോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാലച ന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അന്വേഷണസംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യ വാങ്മൂലത്തില്‍ പറയുന്നു.












