ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : അവസാനഭാഗം

അനുഭവസ്ഥ എന്ന സ്ഥിതിയിൽ നാം ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ

  1. മന:ധൈര്യം – പെട്ടെന്ന് തന്നെ റികവറി സ്റ്റേജിൽ എത്താനുള്ള ഒന്നാമത്തെ മരുന്ന്. ഈ വൈറസ് വലിയ ഒരു സംഭവം അല്ല എന്ന് സ്വയം വിശ്വസിക്കുന്ന ഒരു മനസ്സുണ്ടാകണം.
  2.  കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ – എന്നിവരിൽ നിന്നും കിട്ടുന്ന സ്നേഹം, കരുതൽ. എന്തിനും, ഏതിനും എല്ലാവരും കൂടെയുണ്ട് എന്ന തോന്നൽ – ആ സ്നേഹം തൊട്ടറിഞ്ഞ നിമിഷങ്ങൾ…..
    ഒരു കാരണവശാലും രോഗിയെ ഒറ്റപ്പെടുത്തരുത്. ഒറ്റപ്പെടുത്തലിലൂടെ തീർച്ചയായും രോഗിയുടെ മാനസിക നില താളം തെറ്റാൻ സാധ്യതയുണ്ട്. (എൻ്റെ പരാധീനതകളും ,പോരായ്മകളും മനസ്സിലാക്കി ധൈര്യം പകരാൻ കഴിവുള്ള വക്കീലിനെ പോലുള്ള നല്ല പാതിയും ,മകനുമായിരുന്നു എൻ്റെ ഉൾകരുത്ത് )
  3. വിറ്റമിൻ സി, ഡി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പച്ചക്കറികളും, പഴവർഗങ്ങളും ഉൾപ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കുക. കഴിവതും ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കുക.
  4.  കൃത്യമായ ഉറക്കവും വിശ്രമവും, മാനസികാ ഉല്ലാസവും ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്‌.
  5. പ്രാർത്ഥനാ നിർഭരമായ ജീവിതവും,പ്രത്യാശയും ,
    കരുതലും എപ്പോഴും ഉണ്ടായിരിക്കണം.
  6.  വ്യായാമവും ആവശ്യമാണ്. ഈ രോഗം എന്നെ ബാധിക്കില്ല എന്ന മനോഭാവം ഒരിക്കലും പാടില്ല. വൈറസിന് വലിയവൻ എന്നോ ചെറിയവൻ എന്നോ വകതിരിവില്ല – എന്ന കാര്യം മറക്കരുത്.
  7.  പരമാവധി ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ആവി പിടിക്കണം. കഴിയുമെങ്കിൽ വായ തുറന്ന് പിടിച്ച് ആവി കൊള്ളുന്നതാണ് ഏറ്റവും നല്ലത്.
  8. ചൂടുവെള്ളം മാത്രം കുടിക്കുക. ശീതള പാനീയങ്ങൾ എല്ലാം പൂർണ്ണമായും ഒഴിവാക്കുക.
  9.  പരമാവധി വിവിധ മാധ്യമങ്ങളിലെ ഏറെ പൊഴുപ്പിക്കുന്ന കൊറോണ സംബന്ധമായ വാർത്തകർക്ക് അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കുക.
  10.  ശുചിത്വം മറ്റൊരു പ്രധാന ഘടകമാണ്. വ്യക്തിശുചിത്വം, ഒപ്പം ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.
Also read:  ചൈനയുമായി വിപണി യുദ്ധത്തില്‍ വിജയിക്കാന്‍ വഴികളുണ്ട്

ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തത് കൊണ്ട് രോഗിയും ഡോക്ടറും അവനവൻ തന്നെ ആയിരിക്കണം. നമ്മുടെ പ്രധാന മെഡിസിൻ – മനോധൈര്യവും, അതിനെ പാകപ്പെടുത്താൻ കഴിയുന്ന അന്തരീക്ഷവും ,പേടിപ്പിക്കാത്ത കുറച്ച് ആളുകളും കൂടെയുണ്ടാവുക. തുടരെ തുടരെയുള്ള ബന്ധുക്കളുടെ മരണ വാർത്തകൾ പരമാവധി റിലാക്സ് ആയി മാത്രം ഉൾകൊള്ളുക.കാരണം ഇത്തരം വാർത്തകൾ നമ്മെ വിഷാദ രോഗികൾ ആക്കും. ശരീരത്തിൻ്റെ പ്രതിരോധ ശക്തി വർധിപ്പിക്കുക. വസ്തുതകളെ ഗൗരവത്തിൽ കാണുക. അമിത ഭീതി ഒഴിവാക്കി നല്ല മന:കരുത്തും, സാമൂഹിക അകലവും, ജാഗ്രതയും പാലിച്ചാൽ ഈ മഹാമാരിയെ എളുപ്പം പുറത്ത് ചാടിക്കാം. രോഗം മാറിയാൽ എത്രയും പെട്ടെന്ന് പഴയപടി ജോലികളിൽ ഏർപ്പെട്ട് മാനസിക ഉല്ലാസം കണ്ടെത്താൻ മറക്കരുത്.

Also read:  ഇന്ത്യ-ചൈന ചര്‍ച്ച അനിശ്ചിത്വത്തില്‍ : അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളും ഉടന്‍ പിന്മാറില്ല

.ഒട്ടും പതറാതെ മുന്നോട്ട് പോവുക.ഈ കാലം സ്ഥിരമല്ല. ഈ കാലവും കടന്നു പോകും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തല്കാലം ഒഴിവാക്കി ആരോഗ്യത്തെക്കുറിച്ചും ,രോഗ പ്രതിരോധ മാർഗത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുക. അതു മാത്രമേ കോവിഡിനോടൊപ്പം തന്നെ ഇനിയും വരാനിരിക്കുന്ന മഹാമാരികളെ ചെറുക്കാനുളള പോംവഴി.

രോഗവ്യാപനവുമായി ബന്ധപ്പെട്ട വസ്തുതകളെ ഗൗരവത്തിൽ കണ്ട് ആവശ്യമായ മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തുക മാത്രമാണ് കോവിഡിനോടൊപ്പം ജീവിക്കാനുള്ള ഏക മാർഗം. ഒരു ചെറിയ അലസതയോ, വീഴ്ചയോ, അവഗണയോ ,അശ്രദ്ധ യോ ആരെയും രോഗിയാക്കും എന്ന വസ്തുത അംഗീകരിക്കുകയും വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ ഈ രോഗത്തെ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളു.

ഇപ്പോഴും ഈ കുഞ്ഞൻ വൈറസ് എൻ്റെ ശരീരത്തിൽ എപ്പോൾ എങ്ങിനെ എവിടെ നിന്ന് കയറിക്കൂടി എന്ന ചോദ്യം ബാക്കി…. ?
ആരിൽ നിന്നും രോഗം പകരാം….. എപ്പോൾ വേണമെങ്കിലും……
ജീവൻ്റെ വിലയുള്ള ജാഗ്രത……

Also read:  മാറുന്ന വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും

SMS  soap, mask and social distancing.
ഇതിന് വളരെ പ്രാധാന്യം കൊടുക്കുക. ജീവിതത്തിൻ്റെ ഭാഗമാക്കുക.

2020 വർഷത്തെ നമ്മുടെ ഏക സമ്പാദ്യം – ഈ വർഷാവസാനം നാം എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്നതാവണം. അതിനായിരിക്കണം നമ്മുടെ കഠിനാധ്വാനവും പ്രയത്നവും പ്രാർത്ഥനയും.‼️

ഇനി ആർക്കും ഒരിക്കലും ഈ മഹാമാരി വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടും, ഈ ഭൂമിയിൽ നിന്നും എത്രയും പെട്ടെന്ന് ഈ വൈറസ് അപ്രത്യക്ഷമാകട്ടെ എന്നും നമുക്കേവർക്കും മനമുരുകി പ്രാർത്ഥിക്കാം .

എന്നെയും കുടുംബത്തെയും, പേഴ്സണലായും അല്ലാതെയും ആശ്വസിപ്പിച്ച,ഹൃദയത്തോട് ചേർത്ത് പിടിച്ച, കരുത്തേകിയ, സാന്ത്വനിപ്പിച്ച എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് തല്കാലം വിട……

വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത . നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക.

God says don’t worry about your future. He is the author of your story and He’s already written the final chapter.

ഡോ.ഹസീനാ ബീഗം
അബുദാബി.

Around The Web

Related ARTICLES

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

അച്ഛന്റെ സ്‌കൂള്‍, പഠിപ്പിച്ചത് അമ്മ, ഒന്നാം റാങ്ക് കരസ്ഥമാക്കി മകള്‍

തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.  ഹൈദരാബാദ് : 

Read More »

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ്

Read More »

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ

Read More »

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത് തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »